KeralaLatestThiruvananthapuram

സ്‌പോട്ട് അഡ്മിഷന്‍ നാളെ

“Manju”

തിരുവനന്തപുരം : കാഞ്ഞിരംകുളം ഗവണ്‍മെന്റ് കെ.എന്‍.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച ബി.എസ്‌സി ഫിസിക്‌സ് (മാത്തമാറ്റിക്‌സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്) കോഴ്‌സില്‍ ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് നാളെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.വിദ്യാര്‍ഥികള്‍ കോളേജില്‍ രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (ടി.സി. ഉള്‍പ്പെടെ) നേരിട്ടെത്തണം. നിലവില്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ഥികളെ മാത്രമാണ് സ്‌പോട്ട് അഡ്മിഷനു പരിഗണിക്കുന്നത്. കോളേജ് ട്രാന്‍സ്ഫര്‍/ കോഴ്‌സ് ട്രാന്‍സ്ഫര്‍ പരിഗണിക്കില്ല. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.

Related Articles

Back to top button