കോട്ടയം: സൗജന്യ വാക്സിന് ദൗത്യത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും. മകളുടെ വിവാഹ ചടങ്ങുകള്‍ക്കായി മാറ്റിവെച്ച തുകയില്‍ നിന്നും 50000 രൂപയാണ് ജോസ് കെ മാണി വാക്സിന് ചാലഞ്ചില്‍ പങ്കെടുത്തുകൊണ്ട് കൈമാറിയിരിക്കുന്നത്.
നിലവിലെ കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചാണ് വിവാഹം നടത്തുന്നത്. തുക കൈമാറുന്നതിനൊപ്പം എല്ലാ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും തങ്ങളാല്‍ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും ജോസ് കെ മാണി ആഹ്വാനം ചെയ്തു.