ErnakulamKeralaLatest

സജീവനാശാൻ അനുസ്മരണം നടന്നു.

“Manju”

എറണാകുളം : മേളകലാകുലപതി തൃപ്പൂണിത്തുറ സജീവനാശാൻ അനുസ്മരണം ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ നടന്നു. ആശാനോടുള്ള ആദരസൂചകമായി പ്രത്യേക പ്രാർത്ഥനയും തട്ട സമർപ്പണത്തോടുംകൂടിയാണ് അനുസ്മരം ആരംഭിച്ചത്.

വിശ്വസംസ്കൃതി കലാരംഗത്തിലെ കലാകാരന്മാർ ആശാനെ അദരിക്കുന്നതിന്റെ ഭാഗമായി പത്ത് മിനിട്ട് വാദ്യമേളവും അവതരിപ്പിച്ചു. 2024 ഫെബ്രുവരി  10 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്  നടന്ന അനുസ്മരണ സമ്മളനത്തിൽ  ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ആശ്രമം ബ്രാഞ്ച് ഹെഡ് (സർവ്വീസസ്) ജനനി വിനയ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യം വഹിച്ചു.

ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് സീനിയർ കോർഡിനേറ്റർ വേണുഗോപാൽ, വി.എസ്.എൻ.കെ., ഫിനാൻസ് കൺവീനർ കിരൺ എസ്., ആശ്രമം അഡ്വൈസറി കമ്മറ്റി അഡ്വൈസർ (ഓപ്പറേഷൻസ്) ആർ.സതീശൻ എന്നിവർ സജീവൻ ആശാനെ അനുസ്മരിച്ച് സംസാരിച്ചു. തൃപ്പൂണിത്തുറ തപസ്യ രക്ഷാധികാരി എം.ആർ.എസ്. മേനോൻ, സജീവനാശാൻ അനുസ്മരണ കമ്മിറ്റി പ്രസിഡന്റ് ആർട്ടിസ്റ്റ്  ബാബു ചിന്താധരണി, ശാന്തിഗിരി മാതൃമണ്ഡലം അസിസ്റ്റന്റ് ജനറൽ കൺവീനർ അഡ്വ.കെ.ചന്ദ്രലേഖ, ആശാന്റെ മകൾ രഞ്ജന സജീവ്, വിശ്വസംസ്കൃതി കലാരംഗം കൺവീനർ പ്രസാദ് എം. കാശിനാഥ്, ആശാൻ അനുസ്മരണ കമ്മിറ്റി മെമ്പർ പ്രിയേഷ് കെ.ഡി. എന്നിവർ ആശാൻ അനുസ്മരണം നടത്തി. ആശാൻ അനുസ്മരണ കമ്മിറ്റി സെക്രട്ടറി പി.സി. സുരേഷ് ബാബു സ്വാഗതവും പാലാരിവട്ടം ബ്രാഞ്ച് വിശ്വസംസ്കൃതി കലാരംഗം കോർഡിനേറ്റർ ജിനീഷ് പി.പി. നന്ദിയും രേഖപ്പെടുത്തി. ആശാന്റെ പത്നി രമയെ സമാദരണീയരായ സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി, ജനനി വിജയ ജ്ഞാനതപസ്വിനി എന്നിവർ ചേർന്ന് ആദരിച്ചു.

സജീവനാശാൻ അനുസ്മരണത്തിന് മുൻപ് പാലാരിവട്ടം ശാന്തിഗിരി ആശ്രമത്തിൽ നടന്ന തട്ടസമർപ്പണത്തിൽ നിന്ന്

Related Articles

Back to top button