KeralaLatest

ഒരുമിച്ച്‌ ജനനം, എസ് എസ് എല്‍ സി ഫലത്തിലും ഒരുമിച്ചു.

“Manju”

ആലപ്പുഴ: എസ്.എസ്.എല്‍.സി ഫലം പുറത്തു വന്നപ്പോള്‍ പുന്നമട അവലൂക്കുന്ന് പറമ്പില്‍ച്ചിറയില്‍ വീട്ടില്‍ മൂന്നിരട്ടി സന്തോഷം.
മണിലാല്‍ – രൂപ ദമ്പതികളുടെ മൂന്ന് മക്കള്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് മധുരമാണ്. ഒരുമിച്ച്‌ ജനിച്ച ഗൗരി കൃഷ്ണ, ഗൗതം കൃഷ്ണ, ഗോകുല്‍ കൃഷ്ണ എന്നിവരാണ് മാര്‍ക്കിന്റെ കാര്യത്തിലും ഒത്തൊരുമ പുലര്‍ത്തിയത്. നാലാം ക്ലാസ് വരെ മൂവരും ടൈനി ടോട്ട്സ് സ്കൂളില്‍ ഒരുമിച്ചായിരുന്നു പഠനം.
അഞ്ചാം ക്ലാസ് മുതല്‍ ഗൗരി സെന്റ് ജോസഫ്സ് സ്കൂളിലേക്കും, ആണ്‍കുട്ടികള്‍ ലിയോ തേര്‍ട്ടീന്ത് സ്കൂളിലേക്കും മാറി. പ്ലസ് വണ്ണിന് കൊമേഴ്സ് പഠിക്കാനാണ് ഗൗതം കൃഷ്ണയ്ക്ക് ആഗ്രഹം. ഗൗരിയും ഗോകുലും ബയോളജി സയന്‍സിന് ചേരാനാണ് ആഗ്രഹിക്കുന്നത്.

Related Articles

Back to top button