IndiaLatest

സബര്‍മതി നദിയിലെയും തടാകങ്ങളിലെയും ജലത്തില്‍ കൊറോണ വൈറസ്​ സാന്നിധ്യം

“Manju”

അഹമ്മദാബാദ്​: ഗുജറാത്ത്​ അഹമ്മദാബാദിലെ സബര്‍മതി നദിയില്‍ നിന്നെടുത്ത ജലത്തിന്റെ സാമ്പിളില്‍ കൊറോണ ​ വൈറസ്​ സാന്നിധ്യം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് . ചന്ദോള, കാന്‍ക്രിയ എന്നീ നഗരങ്ങള്‍ക്ക്​ സമീപത്തെ തടാകങ്ങളില്‍ നിന്ന്​ ശേഖരിച്ച​ ജലസാമ്പിളുകളിലും കൊറോണയുടെ ​സാന്നിധ്യം ​കണ്ടെത്തി​. ഗാന്ധിനഗര്‍ ഐ.ഐ.ടി, ജവഹര്‍ലാല്‍ നെഹ്​റു സ്കൂള്‍ ഓഫ്​ എന്‍​വയോണ്‍മെന്റ്​ സയന്‍സ്​ എന്നിവിടങ്ങളിലെ ശാസ്​ത്രജ്ഞരാണ്​ ജല സാമ്പിളുകള്‍ ശേഖരിച്ചത്​.തടാകങ്ങളിലെയും നദികളിലെയും കൊറോണയുടെ ​ സാന്നിധ്യം അപകടകരമായ അവസ്​ഥയിലേക്ക്​ നയിക്കുമെന്ന്​ ഐ .ഐ.ടി ഗാന്ധിനഗറിലെ പ്രഫസര്‍ മനീഷ്​ കുമാര്‍ വെളിപ്പെടുത്തുന്നു.

2019 മുതല്‍ തുടര്‍ച്ചയായി ഇവിടങ്ങളില്‍നിന്ന്​ ജല സാമ്പിളുകള്‍ ​ശേഖരിച്ചിരുന്നു. സബര്‍മതി നദിയില്‍നിന്ന്​ 694 സാമ്പിളുകളും ചന്ദോളയില്‍നിന്ന്​ 594 എണ്ണവും കാന്‍ക്രിയ തടാകത്തില്‍നിന്ന്​ 402 സാമ്പിളുകളും ശേഖരിച്ചു. ജലത്തിലെ കൊറോണയുടെ ​ സാന്നിധ്യം പഠിക്കാനായി രാജ്യമെമ്പാടും ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ജലത്തില്‍ കൂടുതല്‍ കാലം വൈറസുകള്‍ക്ക്​ ജീവിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹങ്ങള്‍ യുപിയിലും ബിഹാറിലും ഗംഗ നദിയിലൂടെ ഒഴുകിയിരുന്നു. നൂറുകണക്കിന്​ മൃതദേഹങ്ങളാണ്​ ഇത്തരത്തില്‍ നദിയില്‍ ഒഴുക്കി വിട്ടത് .

Related Articles

Back to top button