KeralaLatest

കേരളത്തിനു 3 പുതിയ ട്രെയിനുകള്‍ക്കു സാധ്യത

“Manju”

ശ്രീജ.എസ്

 

കൊച്ചി – കേരളത്തിനു 3 പുതിയ ട്രെയിനുകള്‍ക്കു സാധ്യത. എറണാകുളം-ടാറ്റാ നഗര്‍ (ജംഷഡ്പുര്‍) പ്രതിദിന ട്രെയിന്‍, മംഗളൂരു-കോയമ്പത്തൂര്‍ ശതാബ്ദി (6 ദിവസം), എറണാകുളം-വേളാങ്കണ്ണി ബൈവീക്‌ലി (കൊല്ലം,ചെങ്കോട്ട വഴി) എന്നിവയ്ക്കാണു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഇതോടൊപ്പം തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും ഗുരുവായൂര്‍-പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍, എക്സ്പ്രസായി മധുരയിലേക്കു‌ം നീട്ടാന്‍ ബോര്‍ഡ് അനുമതി നല്‍കി.അതേസമയം, എറണാകുളം-രാമേശ്വരം, കൊല്ലം-തിരുപ്പതി ട്രെയിനുകള്‍ക്ക് അംഗീകാരം ലഭിച്ചില്ല. അമൃത രാമേശ്വരത്തേക്കു നീട്ടുന്ന സാഹചര്യത്തില്‍ എറണാകുളം- രാമേശ്വരം ഒഴിവാക്കിയെന്നാണു സൂചന.

പുണെ-എറണാകുളം എക്സ്പ്രസ്, താംബരം-നാഗര്‍കോവില്‍ അന്ത്യോദയ എക്സ്പ്രസ് എന്നിവ കൊല്ലത്തേക്കു നീട്ടുന്നതും മാറ്റിവച്ചു. കോട്ടയം വഴിയുളള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ ശേഷമേ പുണെ ട്രെയിന്‍ കൊല്ലത്തേക്കു നീട്ടുന്നതു പരിഗണിക്കൂ.

പുതിയ ട്രെയിനുകള്‍ ജൂലൈയില്‍ നിലവില്‍ വരുന്ന പുതിയ സമയക്രമത്തില്‍ ഉള്‍പ്പെടുത്തിയാലും സര്‍വീസ് ആരംഭിക്കാന്‍ വൈകുമെന്ന സൂചനയാണു ദക്ഷിണ റെയില്‍വേ നല്‍കുന്നത്. കോവിഡ് മൂലം റെയില്‍വേ കോച്ച്‌ ഫാക്ടറികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ പുതിയ കോച്ചുകളുടെ നിര്‍മാണം നടക്കുന്നില്ല. കോച്ചുകളുടെ ക്ഷാമം പരിഹരിക്കുന്ന മുറയ്ക്കേ സര്‍വീസുകള്‍ തുടങ്ങാന്‍ സാധിക്കുകയുള്ളൂ

Related Articles

Back to top button