KeralaLatest

പ്രവാസികളുടെ വിസ കാലാവധി കഴിഞ്ഞവര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുതുക്കിയിട്ട് വേണം മടങ്ങാന്‍

“Manju”

സിന്ധുമോള്‍ ആര്‍

പ്രവാസികളുടെ വിസ കാലാവധി കഴിഞ്ഞവര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുതുക്കിയിട്ട് വേണം മടങ്ങാന്‍ദുബായ്: യു.എ.ഇയില്‍ നിന്ന് മറ്റ് സ്വന്തം നാട്ടിലേക്ക് മറ്റ് രാജ്യങ്ങളിലേക്കോ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ വിസ പുതുക്കുന്നത് നന്നായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യു.എ.ഇയില്‍ തന്നെ കഴിയുകയാണെങ്കില്‍ ഡിസംബര്‍ 31 കഴിഞ്ഞിട്ട് പുതുക്കിയാല്‍ മതി. അന്നുവരെ കാലാവധി കഴിഞ്ഞ വിസകളുടെ കാലാവധി സര്‍ക്കാര്‍ നേരത്തെ നീട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് വച്ച്‌ പലരും മറ്റ് രാജ്യങ്ങളിലേക്ക് പോവുകയാണ്. അങ്ങനെ പോയവര്‍ക്ക് തിരിച്ചെത്താന്‍ അതാത് രാജ്യങ്ങള്‍ അനുവദിക്കുന്നില്ല.

വിസ കാലാവധി നീട്ടി നല്‍കിയത് ആ രാജ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പുതുക്കിയിട്ട് വേണം രാജ്യം വിടേണ്ടതെന്നാണ് അധികൃതര്‍ പറയുന്നത്. മാര്‍ച്ച്‌ ഒന്നിനുശേഷം കാലാവധി കഴിഞ്ഞ വിസകള്‍ക്കാണ് കാലാവധി നീട്ടി നല്‍കിയത്. അങ്ങനെയുള്ള ഒരുപാടുപേരുണ്ട്. അവരാണ് രാജ്യം വിട്ട് പോയിരിക്കുന്നത്.

Related Articles

Back to top button