KeralaLatest

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി എ ഷാജഹാനെ നിയമിക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനെ നിയമിക്കും. 2021 മാര്‍ച്ച്‌ 31 മുതല്‍ ആണ് അദ്ദേഹം ഈ സ്ഥാനത്ത് എത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഗവര്‍ണ്ണറോട് നിയമനത്തിന് ശുമാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

അടുത്ത ചീഫ് സെക്രട്ടറിയായി അഡീഷണല്‍ ചീഫ് സെക്രട്ടറി വിപി ജോയിയെ നിയമിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്ഥാനമൊഴിഞ്ഞതിന് ശേഷം ആകും എ ഷാജഹാന്‍ അധികാരത്തില്‍ എത്തുക. വി.പി. ജോയ് കഴിഞ്ഞ ആഴ്ചയാണ് സംസഥാനത്ത് കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷനില്‍ പോയ ശേഷം തിരിച്ചെത്തിയത്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി ജോയ് പ്രവര്‍ത്തിച്ച്‌ വരുകയായിരുന്നു. 2023 ജൂണ്‍ മുപ്പത് വരെ വിപി ജോയി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും.

Related Articles

Back to top button