IndiaLatest

കിവീസിനെ വീഴ്‌ത്തി അശ്വിനും ജയന്തും.

372 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ തോല്പിച്ചത്.

“Manju”

മുംബൈ: മുംബൈ ടെസ്റ്റിൽ ന്യൂസിലൻഡിനെ തകർത്ത് 1-0 ന് പരമ്പര സ്വന്തമാക്കി ഇന്ത്യ . 372 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ തകർത്തത്. ഇന്ത്യ ഉയർത്തിയ 540 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 167 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്ര അശ്വിനും ജയന്ത് യാദവുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
നാലാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡിന് ആകെ 27 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളു. 18 റൺസെടുത്ത രചിൻ രവീന്ദ്ര, കൈൽ ജാമിസൺ (0), ടിം സൗത്തീ (0), സോമർവിൽ (1), അജാസ് പട്ടേൽ (0), 44 റൺസെടുത്ത ഹെൻറി നിക്കോളാസ് എന്നിവരുടെ വിക്കറ്റുകളാണ്‌ നാലാം ദിനം നഷ്ടമായത്.

Related Articles

Back to top button