Latest

വെള്ളരിക്കയുടെ ഗുണങ്ങളെ കുറിച്ച് അറിയാം

“Manju”

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു ഭക്ഷണമാണ് വെള്ളരിക്ക. ഫൈബര്‍, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്ബ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക സഹായിക്കും. വെള്ളരിക്കയുടെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അത് വെള്ളരിക്കയിലുണ്ട്. വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

നാരുകള്‍ അഥവാ ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. ഇതിലെ ഉയര്‍ന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായമാണ്. വെള്ളരിക്കയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തില്‍ കടന്നുപോകാന്‍ അനുവദിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍, നെഞ്ചെരിച്ചില്‍, അസിഡിറ്റി, അള്‍സര്‍, മലബന്ധം എന്നിവ ഒഴിവാക്കാന്‍ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്.

ശരീരഭാരത്തെ നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക. കലോറി വളരെ കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാന്‍ കഴിയും. ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പ്രമേഹരോഗികള്‍ വെള്ളരിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കുന്നു.

Related Articles

Back to top button