IndiaKeralaLatest

കാട്ടാന അക്രമത്തില്‍ ക്വാര്‍ട്ടേഴ്സ് തകര്‍ന്നു

“Manju”

കാട്ടാന അക്രമത്തിൽ ക്വാർ​ട്ടേഴ്​സ്​ തകർന്നു | The quarters were destroyed  in the wild elephant attack | Madhyamam
മാനന്തവാടി: തോല്‍പെട്ടിയില്‍ കാട്ടാന അക്രമത്തില്‍ എസ്റ്റേറ്റ് ജീവനക്കാരിയുടെ ക്വാര്‍ട്ടേഴ്സ് ഭാഗികമായി തകര്‍ന്നു. മറ്റൊരു സംഭവത്തില്‍ പശുവിനെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയും ചെയ്തു.  തോല്‍പെട്ടി പി.വി.എസ് എസ്റ്റേറ്റിലെ ജീവനക്കാരി ജാന്‍സിയുടെ ക്വാര്‍ട്ടേഴ്‌സാണ് ആനയുടെ ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നത്.
തോല്‍പെട്ടി നരിക്കല്‍ വിളഞ്ഞിപുല്ലാന്‍ വി.പി. സൈതലവിയുടെ മൂന്ന് വയസ്സ് വരുന്ന പശുവാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ച നാല് മണിയോടെയാണ് സംഭവം. പ്ലാവിന്‍ചുവട്ടില്‍ കെട്ടിയ പശുവിനെയാണ് ആന ആക്രമിച്ചത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

Related Articles

Back to top button