IndiaLatest

എംഎല്‍എ ദീപക് ഹല്‍ദാര്‍ ബിജെപിയില്‍ ചേര്‍ന്നു

“Manju”

ബംഗാളിൽ തളർന്ന് തൃണമൂൽ കോൺഗ്രസ് ; എംഎൽഎ ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നു |  tmc-mla|joined bjp|deepak haldar

ശ്രീജ.എസ്

കൊല്‍ക്കത്ത : ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം തൃണമൂലില്‍ നിന്നും എംഎല്‍എ സ്ഥാനം രാജി വെച്ച ദീപക് ഹല്‍ദാര്‍ ബിജെപിയില്‍ ചേര്‍ന്നു. തൃണമൂലില്‍ നിന്നും നേരത്തെ ബിജെപിയില്‍ എത്തിയ മുകുള്‍ റോയ്, സുവേന്ദു അധികാരി എന്നിവരുടെ സാനിധ്യത്തിലായിരുന്നു ദീപക് ഹല്‍ദാര്‍ ബിജെപിയില്‍ ചേര്‍ന്നത്. താന്‍ രണ്ട് തവണ എം എല്‍ എ ആയ വ്യക്തിയാണ്.

കഴിഞ്ഞ നാല് വര്‍ഷക്കാലമായി പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാനാണ് താന്‍ രാജി വെച്ച്‌ ബിജെപിയില്‍ ചേരുന്നതെന്ന് ദീപക് ഹല്‍ദാര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എമാരായ റജിബ് ബാനര്‍ജി, ബൈശാലി ഡാല്‍മിയ, പ്രബീര്‍ ഘോഷാല്‍, രതിന്‍ ചക്രവര്‍ത്തി, രുദ്രനീല്‍ ഘോഷ് തുടങ്ങിയവര്‍ രാജി വെച്ചിരുന്നു.

Related Articles

Back to top button