KeralaLatest

ബിജു പ്രഭാകര്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയാകും

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: ബിജു പ്രഭാകറിനെ കെ.എസ്.ആര്‍.ടി.സി എം.ഡിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് കെ.എസ്.ആര്‍.ടി.സിയുടെ അധിക ചുമതലയായിരിക്കും നല്‍കുക.
തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ പദ്ധതിയുടെ അലൈന്‍മെ ന്‍റ് മാറ്റത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. തുടര്‍നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ വ്യാപനം ഒഴിവാക്കാന്‍ നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു.

Related Articles

Back to top button