KeralaLatest

വർഷകാല ചികിത്സയും ആരോഗ്യവും

“Manju”

ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവേദത്തിന്റെ നന്മകളിലൂടെ ശാന്തിഗിരി വർഷകാല ചികിത്സ…

കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാർഗമാണ് ആയുർവേദ വിധി പ്രകാരമുള്ള മഴക്കാലത്തെ ചികിത്സ. കനത്ത വേനൽ ചൂടിന് ശേഷമെത്തുന്ന വർഷകാലം സുഖചികിത്സക്കും ആരോഗ്യപരിപാലനത്തിനും യോഗ്യമായ കാലമാണ് ഇത്.ആധുനിക ജീവിതശൈലിയും കാലാവസ്ഥ വ്യതിയാനങ്ങളും മുമ്പത്തേക്കാളധികം വർദ്ധിച്ചിരിക്കുന്നതിനാൽ നിരവധിയായ അസുഖങ്ങൾ ശരീരത്തിനേയും മനസ്സിനേയും പിടികൂടുന്നു.

ഋതുക്കൾ മാറിവരുമ്പോൾ അവ ചില മാറ്റങ്ങൾ പ്രകൃതിയിൽ ഉണ്ടാക്കും. ഇതിനെ തിരിച്ചറിഞ്ഞിരുന്ന ഒരു തലമുറയായിരുന്നു നമ്മുടെ പൂർവികരുടേത്. ശരീരത്തിന്റെ ബലക്കുറവിനെ കണ്ടിട്ട് അതിന് പരിഹാരമായി ശരീരരക്ഷക്കു വേണ്ടിയുള്ള മുൻകരുതലുകൾ ചെയ്തിരുന്നു. എണ്ണ തേച്ചും രസായനങ്ങളും ദഹനശക്തി വർദ്ധിപ്പിക്കുവാനുള്ള ഔഷധങ്ങളും ഔഷധക്കഞ്ഞികളും പഥ്യത്തോടെ സേവിച്ചും പുതുവർഷത്തിലെ ആദ്യമാസമായ ചിങ്ങത്തെ നമ്മൾ പൂർണ്ണ ആരോഗ്യത്തോടെ വരവേറ്റിരുന്നു.

രോഗമില്ലാത്തവർക്ക് ചികിത്സ എന്തിന്?

നാമെപ്പോഴും ഏതെങ്കിലും രോഗം വരുമ്പോഴാണ് ചികിത്സ തേടുന്നത്. നമ്മുടെ സന്ധികൾക്കുണ്ടാകുന്ന ഒട്ടുമിക്ക തകരാറുകളും നമ്മുടെ ശ്രദ്ധക്കുറവു കൊണ്ടുണ്ടാകുന്നവയാണ്.സമയാസമയങ്ങളിൽ നാം ശ്രദ്ധിച്ചാൽ ഒട്ടുമിക്ക പ്രശ്നങ്ങളേയും ഒഴിവാക്കാൻ സാധിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാഹനം കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്ത് അതിന്റെ പ്രവർത്തനശേഷി മെച്ചപ്പെടുത്തുന്നതു പോലെയാണ് ഈ കർമ്മം.

രോഗമുള്ളവർക്ക് ചികിത്സക്കായി പ്രത്യേകം സമയം നോക്കാൻ കഴിയില്ല.എന്നിരുന്നാലും കർക്കടക ഋതുവിൽ ചികിത്സ നടത്തിയാൽ ഏതു ഋതുവിൽ ചെയ്യുന്നതിനേക്കാളും ഫലം ഉണ്ടാകും എന്നതാണ് സത്യം. അതിനാൽ പ്രധാന ചികിത്സകൾ വർഷകാലത്തിൽ നടപ്പിലാക്കാവുന്നതാണ്.

വർഷകാല ചികിത്സയുടെ ഗുണങ്ങൾ

രോഗ പ്രതിരോധത്തിനും ഓജസ്സും തേജസ്സും ഉന്മേഷവും വർദ്ധിപ്പിക്കുന്നതിനും വർഷകാല ആയുർവേദ ചികിത്സയും ഔഷധ കഞ്ഞി സേവയും ഏറെ ഉത്തമമാണെന്ന് കാലം തെളിയിച്ചതാണ്.

നാഢീ ഞരമ്പുകളെ ഉണർത്തി ഊർജ്ജസ്വലത നേടാനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും ശരീരപുഷ്ഠിക്കും, രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ശരീരത്തെ വഴക്കമുള്ളതാക്കി മാറ്റുന്നതിനും പ്രായാധിക്യം മൂലമുണ്ടാകുന്ന പഴകിയ വാതരോഗങ്ങൾക്കും , സന്ധിവേദനകൾക്കും കർക്കടക ചികിത്സ വളരെ ഉത്തമമാണ്.

കർക്കടക ചികിത്സ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ പ്രാധാന്യമുള്ളതാണ്. പഴകിയ അസുഖങ്ങളും ജീവിത ശൈലി രോഗമുള്ളവർക്കും പത്ഥ്യത്തോടെ ആയുർവ്വേദ- സിദ്ധ വൈദ്യത്തിന്റെ മേൻമകൾ സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രത്യേക ചികിത്സകൾ പരിചയസമ്പരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ശാന്തിഗിരിയുടെ എല്ലാ സെന്ററുകളിലും നടത്തി വരുന്നു.

വർഷകാല ചികിത്സ എങ്ങനെ ചെയ്യും?

രോഗങ്ങളില്ലാത്തവർക്കും ഉള്ളവർക്കും കർക്കടകത്തിലെ ചികിത്സ ഉത്തമമാണ്. രോഗമുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ചികിത്സ നടപ്പിലാക്കേണ്ടത്. ശരീരത്തിന്റെ ഭാഗങ്ങളിൽ നീരുകളുണ്ടങ്കിൽ അതിനെ മാറ്റുന്ന ചികിത്സയാണ് ആദ്യം ചെയ്യുന്നത്. വിവിധതരം ലേപനങ്ങൾ, ധാന്യാമ്ല ധാര, കാടി ധാര തുടങ്ങിയ ചികിത്സകളാണ് ഇതിന് ഉത്തമം.

ഉഴിച്ചിൽ അഥവാ അഭ്യംഗം

ചികിത്സയിൽ പ്രധാനം ഉഴിച്ചിലിനാണ് . ശരീരം ദുർബലമാകുമ്പോൾ ആദ്യം ബാധിക്കുന്നത് നമ്മുടെ പേശികളേയും രക്തചംക്രമണ വ്യവസ്ഥകളേയുമാണ്. ശരീരത്തിലെ രക്തയോട്ടം ക്രമപ്പെടുത്താനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരത്തിൽ അടിഞ്ഞു കൂടിയ അഴുക്കുകളെ കുടലിലേക്ക് എത്തിക്കാനും ഉഴിച്ചിൽ കൊണ്ട് സാധിക്കും.

വിയർപ്പിക്കൽ അഥവാ സ്വേദനം.

ഉഴിച്ചിൽ ചെയ്തതിന് ശേഷം വിയർപ്പിക്കൽ ആവശ്യമാണ്. പ്രത്യേകിച്ച് സജ്ജമാക്കിയ ഒരു കൂട്ടിൽ ഇരുത്തി ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളത്തിന്റെ ആവി പ്രവേശിപ്പിച്ച് ശരീരത്തെ വിയർപ്പിച്ച് അഴുക്കുകൾ പുറത്തു കളയുന്ന പ്രക്രിയയാണത്.

ശരീരത്തിന്റെ അവസ്ഥയനുസരിച്ച് വിവധതരം കിഴികൾ, പിഴിച്ചിൽ, ഞവരക്കിഴി, ശിരോധാര തുടങ്ങിയവയും ഡോക്ടറുടെ നിർദ്ദേശാനുസരണം നല്ല ആരോഗ്യത്തിനായി ചെയ്തുവരുന്നതിനോടൊപ്പം ആയുർവ്വേദ മരുന്നുകളും നൽകി വരുന്നു.

കർക്കടക കഞ്ഞി

കർക്കടകത്തിന്റെ ആരംഭത്തിൽ തന്നെ മരുന്നുകഞ്ഞി സേവിക്കണം. ദഹന വ്യവസ്ഥയുടെ സ്തംഭനാവസ്ഥ മാറ്റാനും ദഹനപ്രക്രിയ ക്രമപ്പെടുത്താനും ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുവാനും മരുന്നു കഞ്ഞിക്ക് കഴിയും. കർക്കടക മാസം മുഴുവനും കഞ്ഞി സേവിക്കുന്നതാണ് ഉത്തമം. ഏറ്റവും കുറഞ്ഞത് പത്തു ദിവസമെങ്കിലും കഴിക്കേണ്ടതാണ്.

ഞവരയരി, ഗോതമ്പ്, പയർ, ഉലുവ എന്നിവയുടെ കൂടെ 21 പച്ചമരുന്നുകളും ചേർത്ത രുചികരമായ കൂട്ടാണ് ശാന്തിഗിരിയുടെ കർക്കടക കഞ്ഞി കൂട്ട്. കരിപ്പട്ടിയിലോ ശർക്കരയിലോ പാകം ചെയ്ത ശേഷം വേണമെങ്കിൽ നെയ്യ് ചേർത്തും കഴിക്കാം.

മഴക്കാല ചികിത്സയുടെ പ്രാധാന്യം ഉൾക്കൊണ്ട് , ശാന്തിഗിരി ഒരുക്കിയിരിക്കുന്ന വർഷകാല ചികിൽസ നല്ല ആരോഗ്യത്തിനായി ഏവർക്കും ഉപയോഗപ്പെടുത്താം

Related Articles

Back to top button