IndiaLatest

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ്; കിരീടം സ്വന്തമാക്കി ഇന്ത്യ ലെജന്റ്‌സ്

“Manju”

ശ്രീജ.എസ്‌

റായ്പുര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്ക ലെജന്റ്‌സിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കി ഇന്ത്യ ലെജന്റ്‌സ്. 14 റണ്‍സിനായിരുന്നു ഇന്ത്യ ലെജന്റ്‌സിന്റെ വിജയം. ടോസ് നഷ്ടമായി ബാറ്റിംഗ് ചെയ്ത ഇന്ത്യ ലെജന്റ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 181 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ലെജന്റ്സിന്റെ മത്സരം 20 ഓവറില്‍ ഏഴ് വിക്കറ്റു നഷ്ടത്തില്‍ 167 നു അവസാനിച്ചു.

ഇന്ത്യ ലെജന്റ്‌സ് 19 നില്‍ക്കെ 10 റണ്‍സെടുത്ത സേവാഗിനെ നഷ്ട്ടമായി. നായകന്‍ സച്ചിന്‍ 23 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്തു പുറത്തായി. പിന്നീടെത്തിയ യുസഫ് പത്താന്‍ – യുവരാജ് സിംഗ് കൂട്ടുകെട്ടാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 41 പന്തില്‍ 60 റണ്‍സെടുത്തു യുവരാജ് പുറത്തായപ്പോള്‍ 36 പന്തില്‍ 62 റണ്‍സുമായി യുസഫ് പുറത്താകാതെ നിന്നു. യുസഫ് പത്തനാണ് കളിയിലെ താരം. ശ്രീലങ്ക ലെജന്റ്‌സിനു വേണ്ടി ദില്‍ഷന്‍, ജയസൂര്യ, ജയസിംഗെ തുടങ്ങിയവര്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ജയിക്കാനായില്ല. ശ്രീലങ്ക ലെജന്റ്‌സ് നായകന്‍ തിലകരത്‌നെ ദില്‍ഷന്‍ പരമ്പരയിലെ താരമായി.

Related Articles

Back to top button