InternationalLatest

പാകിസ്ഥാനില്‍ കൊവിഡ് വര്‍ദ്ധിക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊവിഡ് ശക്തമാകുന്നു. ഇന്നലെ, പുതുതായി 5387 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ നിരക്കാണിത്. 24 മണിക്കൂറിനിടെ 83 പേര്‍ മരിച്ചു. കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇടവിട്ടുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്തിട്ടുണ്ട്. രണ്ടാഴ്ച ലോക്ക്ഡൗണ്‍, രണ്ടാഴ്ച ഇളവുകള്‍ എന്നിങ്ങനെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ശുപാര്‍ശ. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല. ശുപാര്‍ശ നടപ്പിലാക്കുന്നത് നിലവില്‍ പരിഗണനയിലില്ലെന്ന് പഞ്ചാബ് പ്രവിശ്യ ആരോഗ്യമന്ത്രി യസ്മിന്‍ റാഷിദ് പറഞ്ഞു. കൊവിഡ് കുറയുന്നുവെന്ന് അവകാശപ്പെട്ട് മെയ് ഒന്നു മുതലാണ് രാജ്യത്ത് ഭാഗിക ഇളവുകള്‍ നല്‍കിയത്. മെയ് 22 മുതല്‍ സമ്ബൂര്‍ണ ഇളവുകളും നല്‍കി. മരണം – 2,255. രോഗികള്‍ – ഒരു ലക്ഷത്തിലധികം.

Related Articles

Back to top button