KeralaLatest

തേങ്ങ തലയില്‍ വീണ് പ്രവാസിക്ക് ദാരുണാന്ത്യം

“Manju”

അത്തോളി: ബൈക്കില്‍ സഞ്ചരിക്കവെ തേങ്ങ തലയില്‍ വീണ് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസിയ്ക്ക് ദാരുണാന്ത്യം. കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന്‍ പി.പി. മുനീര്‍ (49) ആണ് ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ തറവാട് വീട്ടില്‍ അസുഖ ബാധിതനായി കിടക്കുന്ന ഉപ്പയെ പരിചരിച്ച്‌ സ്വന്തം വീട്ടിലേക്ക് ഭാര്യയുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. സൗദി അറേബ്യയിലെ ഹാഇല്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുമ്ബാണ് നാട്ടിലെത്തിയത്. ‘അത്തോളിയന്‍സ്‌ ഇന്‍ കെ.എസ്‌.ഹാഇല്‍ പ്രവിശ്യാ ഘടകത്തിന്റെയും കെ.എം.സി.സിയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം നാട്ടുകാരേയും സൗദിയിലെ പ്രവാസി സുഹൃത്തുക്കളേയും ദുഃഖത്തിലാഴ്ത്തി.

ഫൗസിയയാണ് ഭാര്യ. മക്കള്‍: ഫാത്തിമ ഫഹ്‌മിയ, ആയിഷ ജസ്‌വ. പിതാവ്: അബൂബക്കര്‍, മാതാവ്: ആമിന. സഹോദരങ്ങള്‍: പി.പി. നൗഷാദ്, പി.പി. നൗഷിദ. അപ്രതീക്ഷിത മരണം നാട്ടുകാരെ പ്രവാസി മലയാളികളെയും കണ്ണീരിലാഴ്ത്തി. ഇന്ന് 3.30 ഓടെ കൊങ്ങന്നൂര്‍ ബദര്‍ ജുമാ: മസ്ജില്‍ ഖബറടക്കും.

 

Related Articles

Back to top button