KeralaLatest

പോത്തൻകോട് ജംഗ്ഷനിൽ നാളെ മുതൽ ഗതാഗത പരിഷ്കാരം

“Manju”

 

 

പോത്തന്‍കോട്: മാതൃകാസുരക്ഷാറോഡ് പദ്ധതിയുടെ ഭാഗമായി പോത്തന്‍കോട് ജംഗ്‌ഷനിലെ പുതിയ ഗതാഗത സൗകര്യങ്ങള്‍ പരിഗണിച്ച്‌ പാര്‍ക്കിംഗിനും ആട്ടോ, ടെമ്ബോ സ്റ്റാന്‍ഡുകള്‍ക്കും ദൂരപരിധി നിര്‍ണയിച്ചുള്ള പുതിയ പരിഷ്‌കാരങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. പദ്ധതിയുടെ ഭാഗമായി ജംഗ്‌ഷനിലും സമീപ പ്രദേശങ്ങളിലുമുള്ള ഓടകള്‍ നവീകരിച്ച്‌ നടപ്പാതകള്‍ തറയോട് പാകിയൊരുക്കി റോഡിന്റെ വശങ്ങളില്‍ കമ്ബി വേലികള്‍ നിര്‍മ്മിച്ചിരുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രധാന റോഡിന്റെ ഇരുഭാഗത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത കുരുക്ക് സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പരിഷ്‌കരണം നാളെ മുതല്‍ നിലവില്‍ വരുമെന്ന് പോത്തന്‍കോട് സി.ഐ അറിയിച്ചു.

പോത്തന്‍കോട് -വെഞ്ഞാറമൂട് റോഡ്
പോത്തന്‍കോട് – വെഞ്ഞാറമൂട് റോഡില്‍ വലത് ഭാഗത്ത് എസ്.ബി.ഐ എ.ടി.എം മുതല്‍ എച്ച്‌.കെ തിയേറ്റര്‍ വരെ ഇരുചക്ര വാഹനങ്ങളും അതുകഴിഞ്ഞ് കാറുകള്‍ ഉള്‍പ്പെടെയുള്ള നാലുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാം. വെഞ്ഞാറമൂട് റോഡില്‍ ഇടതുഭാഗത്ത് ജംഗ്‌ഷന്‍ മുതല്‍ മാര്‍ക്കറ്റ് വരെ യാതൊരുവിധ വാഹനപാര്‍ക്കിംഗും അനുവദിക്കില്ല. മാര്‍ക്കറ്റ് കഴിഞ്ഞുള്ള സ്ഥലത്ത് യാത്രക്കാരെ കയറ്റാന്‍ മൂന്ന് ആട്ടോകള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കും. അവിടെന്ന് സിറ്റി ബാര്‍ വരെ പാര്‍ക്കിംഗ് പാടില്ല. സിറ്റിബാര്‍ കഴിഞ്ഞ് രാജകുമാരി മാളിന്റെ വശത്താണ് ആട്ടോസ്റ്റാന്‍ഡ്.

നെടുമങ്ങാട് -വെമ്ബായം റോഡ്
നെടുമങ്ങാട് – വെമ്ബായം റോഡിന്റെ ഇടതുവശത്ത് പോത്തന്‍കോട് ജംഗ്‌ഷന്‍ മുതല്‍ നിസ്‌കാര പള്ളിവരെ കാറുകളും ടൂവീലറുകളും പാര്‍ക്ക് ചെയ്യാം. പള്ളിക്ക് മുന്നില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. പള്ളി കഴിഞ്ഞുള്ള സ്ഥലത്താണ് ആട്ടോസ്റ്റാന്‍ഡിന് അനുമതിയുള്ളത്. നെടുമങ്ങാട് – വെമ്ബായം റോഡിന്റെ വലതുഭാഗത്ത് പൗഡിക്കോണം റോഡ് തിരിയുന്ന സ്ഥലംവരെ രണ്ട് ആട്ടോകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കും. ഈ വശത്ത് മറ്റ് പാര്‍ക്കിംഗുകള്‍ അനുവദിക്കില്ല.

പോത്തന്‍കോട് – കാട്ടായിക്കോണം റോഡ്
ജംഗ്‌ഷനില്‍ നിന്ന് കാട്ടായിക്കോണത്തെക്ക് പോകുന്ന റോഡില്‍ ഇടതുവശത്ത് എം.ടി തിയേറ്റര്‍ ഉള്‍പ്പെടുന്ന വശത്ത് പാര്‍ക്കിംഗ് അനുവദിക്കില്ല. വലതുവശത്ത് സജീര്‍ സ്റ്റോര്‍ വരെ കാറുകളും അതുകഴിഞ്ഞ് ടൂവീലറുകളും ആട്ടോകളും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കും.

പോത്തന്‍കോട് – മുരുക്കുംപുഴ റോഡ്
പോത്തന്‍കോട് – മുരുക്കുംപുഴ റോഡിന്റെ ഇടതുവശത്ത് അശ്വതി സില്‍ക്ക്സ് വരെ ഒരു പാര്‍ക്കിംഗും അനുവദിക്കില്ല. അതുകഴിഞ്ഞ് ആട്ടോസ്റ്റാന്‍ഡ്. ഈ റോഡിന്റെ വലതുഭാഗത്ത് ബസ് ടെര്‍മിനല്‍ കഴിഞ്ഞ് യാത്രക്കാരെ കയറ്റാന്‍ രണ്ട് ആട്ടോകള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കും. അതുകഴിഞ്ഞ് വിസ്‌മയ കളക്‌ഷന്‍സ് സ്ഥിതിചെയ്യുന്ന വശത്താണ് ടെമ്ബോ സ്റ്റാന്‍ഡിന് അനുമതിയുള്ളത്. അതുകഴിഞ്ഞുള്ള സ്ഥലത്ത് കാറുകള്‍ക്കും ടൂ വീലറുകള്‍ക്കും ആട്ടോകള്‍ക്കും പാര്‍ക്കിംഗ് അനുവദിക്കും.

Related Articles

Back to top button