KeralaLatestPalakkad

പാലക്കാട് ജില്ലാ ആശുപത്രിയില്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ വീണ്ടും ജോലിക്ക് നിയോഗിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ വീണ്ടും ജോലിക്ക് നിയോഗിച്ചത് രോഗം പടരാന്‍ കാരണമായെന്ന് ആരോപണം. ഏകോപനമില്ലായ്മയും ജീവനക്കാരുടെ കുറവും വിശ്രമമില്ലാത്ത ജോലിയുമാണ് പാലക്കാട്ടെ സര്‍ക്കാര്‍ സംവിധാനങ്ങളിലെ പാളിച്ചകള്‍ക്ക് കാരണം.

പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയില്‍ മാത്രം പതിനാലുപേര്‍ക്ക് രോഗം ബാധിച്ചു. നഴ്സുമാര്‍, ഓഫീസ് ക്ലര്‍ക്ക്, ശുചീകരണ വിഭാഗം ഇങ്ങനെ വിവിധ തലത്തിലുളളവര്‍ക്ക് രോഗം ബാധിക്കാന്‍ കാരണം കൊവിഡ് രോഗികളുമായുളള സമ്പര്‍ക്കമാണ്. മറ്റുളളവരുമായി ഇടപഴകും വിധം രോഗികളില്‍ ചിലര്‍ പുറത്തിറങ്ങി നടന്നുവെന്നാണ് വിവരം. നിരീക്ഷണത്തിലായിരുന്ന തമിഴ്നാട്ടുകാരന്‍ കഴിഞ്ഞ അഞ്ചിന് ജില്ലാ ആശുപത്രിയില്‍ നിന്ന് രക്ഷപെട്ടതായാണ് വിവരം. ആരോഗ്യവിഭാഗമോ, പൊലീസോ ഇതിനെക്കുറിച്ച്‌ വ്യക്തമാക്കുന്നില്ല. മെയ് 22 ന് ചെന്നൈയില്‍ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധന നടത്താതെ എലവഞ്ചേരിയിലെ ശ്മശാനത്തില്‍ സംസ്കരിച്ചതാണ് മറ്റൊരു വിവാദം. മരിച്ചയാളുടെ ഭാര്യക്ക് രോഗം സ്ഥിരീകരിച്ചതോടെ പിഴവുണ്ടോയെന്ന് അന്വേഷിക്കുമെന്നാണ് കളക്ടറുടെ മറുപടി.

Related Articles

Back to top button