IndiaLatest

പ്രമുഖ നടന്‍ രവി പട്വര്‍ധന്‍ അന്തരിച്ചു

“Manju”

സിന്ധുമോൾ. ആർ

മുംബൈ: പ്രമുഖ നടന്‍ രവി പട്വര്‍ധന്‍ (84) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം. വീട്ടില്‍ വച്ച്‌ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താനെയിലെ ജുപ്പീറ്റര്‍ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹം ഇന്നലെ രാത്രി 9:30യോടെ മരിച്ചു.

നാല് പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായിരുന്ന നടന്‍ ഇരുന്നുറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തേസാഭ്, അങ്കുഷ് തുടങ്ങിയ ഹിന്ദി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. അഗ്ഗഭായ് സസുഭായ് എന്ന മറാത്തി പരിപാടിയിലൂടെയാണ് രവി പട്വാര്‍ ശ്രദ്ധനേടിയത്.

Related Articles

Back to top button