KeralaLatest

ശ്രീധന്യ ഇനി മുതൽ കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ

“Manju”

 

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. വൈകുന്നേരമാണ് കളക്ട്രേറ്റിലെത്തി ചുമതലയേറ്റെടുത്തത്. കൊവിഡ് കാലത്ത് ചുമതല ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തമാണെന്ന് അവർ പറഞ്ഞു. കളക്ടറായ സാംബശിവ റാവുവിന്‍റെ മുന്‍പിലാണ് ശ്രീധന്യ റിപ്പോർട്ട് ചെയ്തത്.
കൊവിഡ് കാലത്ത് ഭരണരംഗത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും മനസിലാക്കാനും കഴിയും. കോഴിക്കോട് രണ്ടാമത്തെ വീടാണെന്നും പഠിച്ചതും ചിന്തിക്കാൻ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങൾ കോഴിക്കോട്ട് ഉണ്ടെന്നും ശ്രീധന്യ. കാലെടുത്തുവച്ചത് വലിയൊരു ഉത്തരവാദിത്തത്തിലേക്കാണ്. ആത്മാർത്ഥതയോടെ കാര്യങ്ങൾ ചെയ്യുമെന്നും ശ്രീധന്യ പറഞ്ഞു

Related Articles

Back to top button