InternationalLatest

എയര്‍പോര്‍ട്ടിലെത്താൻ വൈകി; വിമാനത്തിന് മുന്നിലേക്ക് ഓടിയെത്തി യുവതി

“Manju”

 

ഓസ്ട്രേലിയ : ജീവിതത്തില്‍ ഉടനീളം ഒട്ടനേകം യാത്രകള്‍ നമ്മള്‍ ചെയ്യാറുണ്ട് പലപ്പോഴും ഒന്നോ രണ്ടോ മിനിറ്റ് വൈകിയതിലൂടെ യാത്ര ചെയ്യേണ്ട ബസോ ട്രെയിനോ ഫ്ളൈറ്റോ നഷ്ടപ്പെടാറുമുണ്ട്.പക്ഷേ വിമാനം നഷ്ടമാകാതിരിക്കാൻ ഒരു ഓസ്ട്രേലിയൻ യുവതി എയര്‍ പോര്‍ട്ടില്‍ ചെയ്ത പ്രവര്‍ത്തികള്‍ ഏവരെയും ഭീതിയിലാഴ്ത്തി.

അടലൈഡിലേക്ക് പോകാനുള്ള ക്വാന്റസ് ലിങ്ക് ഫ്ളൈറ്റില്‍ കയറാൻ എത്തിയതാണ് യുവതി. എയര്‍പോര്‍ട്ടില്‍ എത്താൻ വൈകിയതിനെ തുടര്‍ന്ന് വെപ്രാളത്തില്‍ അവര്‍ സെക്യൂരിറ്റി സെക്ഷനില്‍ നില്‍ക്കാതെ ഓടി വിമാനത്തിന് മുന്നിലേക്ക് ചെല്ലുകയായിരുന്നു. യുവതിയുടെ ഈ പരാക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റ് കാത്ത് നില്‍ക്കുകയായിരുന്ന എക്സ് യൂസറായ ഡെന്നിസ് ബിലിക് ആണ് ഈ വീഡിയോ പകര്‍ത്തിയത്. യുവതിയുടെ ഈ പ്രവര്‍ത്തി കാരണം മറ്റ് പല ഫ്ളൈറ്റുകളും ടേക്ക് ഓഫ്‌ ചെയ്യാൻ വൈകി. ” ക്യാൻബെറ എയര്‍പോര്‍ട്ടില്‍ ഇന്ന് രാത്രി നടന്ന സംഭവം ” എന്ന തലക്കെട്ടോടെയാണ് ഡെന്നി വീഡിയോ തന്റെ എക്സ് അക്കൗണ്ടില്‍ പങ്ക് വച്ചത്.

എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റ് കാത്ത് നില്‍ക്കുകയായിരുന്ന എക്സ് യൂസറായ ഡെന്നിസ് ബിലിക് ആണ് ഈ വീഡിയോ പകര്‍ത്തിയത്. യുവതിയുടെ ഈ പ്രവര്‍ത്തി കാരണം മറ്റ് പല ഫ്ളൈറ്റുകളും ടേക്ക് ഓഫ്‌ ചെയ്യാൻ വൈകി. ” ക്യാൻബെറ എയര്‍പോര്‍ട്ടില്‍ ഇന്ന് രാത്രി നടന്ന സംഭവം ” എന്ന തലക്കെട്ടോടെയാണ് ഡെന്നി വീഡിയോ തന്റെ എക്സ് അക്കൗണ്ടില്‍ പങ്ക് വച്ചത്.

സെക്യൂരിറ്റിയെ വെട്ടിച്ചു വിമാനത്തിന് മുന്നിലേക്ക് ഓടിയ യുവതി വിമാനത്തിന് മുന്നില്‍ ചെന്നു നിന്നു പൈലറ്റിനെ നോക്കി നിര്‍ത്തൂ എന്ന തരത്തില്‍ ആംഗ്യങ്ങള്‍ കാണിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

വിമാനത്തിന്റെ എഞ്ചിൻ ഓഫ്‌ ചെയ്യുകയല്ലാതെ പൈലറ്റിന് മറ്റ് വഴികള്‍ ഇല്ലായിരുന്നു. യുവതിയെ പിന്നീട് അറസ്റ്റു ചെയ്തു നീക്കി. ന്യൂസ്‌ 9 റിപ്പോര്‍ട്ട് അനുസരിച്ച്‌ യുവതി വിമാനത്തിലും വിമാനത്തിന്റെ ചിറകിലും മറ്റും എത്തിപ്പിടിയ്ക്കാൻ നോക്കുകയും കൈകളുയര്‍ത്തി പൈലറ്റിന്റെ ശ്രദ്ധ ആകര്‍ഷിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സെക്യൂരിറ്റിയെ വെട്ടിച്ച്‌ ഓടിയ യുവതിയെ തടയാൻ ഒരു ജീവനക്കാരും മുന്നോട്ട് വന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

https://twitter.com/i/status/1719633995951129025

സംഭവത്തിന് ശേഷം ഓസ്ട്രേലിയൻ ഫെഡറല്‍ പോലീസ് യുവതിയെ ബുധനാഴ്ച അറസ്റ്റു ചെയ്തു. യുവതിയെ കോടതില്‍ ഹാജരാക്കും.

സമാനമായ ഒരു സംഭവം 2020ല്‍ ലാസ് വേഗസിലും നടന്നിരുന്നു. പറക്കാൻ തയ്യാറായി നിന്ന വിമാനത്തിന്റെ ചിറകില്‍ കയറിയ 41 കാരനാണ് അന്ന് എല്ലാവരിലും പരിഭ്രാന്തി പരത്തിയത്.ലാസ് വെഗാസില്‍ നിന്ന് പോര്‍ട്ട്‌ലാൻഡിലേക്കുള്ള 1367 വിമാനം ടേക്ക് ഓഫ് ചെയ്യാൻ തയ്യാറെടുക്കുമ്ബോഴാണ് വിമാനത്തിനടുത്തേക്ക് ഒരാള്‍ നടന്നു വരുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ കണ്‍ട്രോള്‍ ടവറിനെ അറിയിക്കുകയായിരുന്നുവെന്ന് അലാസ്ക എയര്‍ലൈൻസ് പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്തിനുള്ളിലെ യാത്രക്കാരോട് ശാന്തരായി ഇരിപ്പിടങ്ങളില്‍ തുടരാൻ എയര്‍ മാര്‍ഷലുകള്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ഏകദേശം 45 മിനിറ്റിനു ശേഷം ഉദ്യോഗസ്ഥര്‍ എമര്‍ജൻസി എക്സിറ്റ് വഴി ചിറകിലേക്ക് കയറുകയും പ്രതിയുടെ അടുത്തെത്തുകയും ചെയ്തു.

ഇതിനിടെ ഇയാള്‍ സോക്സും ഷൂസും നീക്കം ചെയ്ത് വിമാനത്തിന്റെ ചിറകിന്റെ മുകള്‍ ഭാഗമായ വിംഗ്‌ലെറ്റില്‍ കയറാൻ ശ്രമിച്ചു. താഴെവീണ ഇയാളെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരിയായിരുന്ന എറിൻ ഇവാൻസ് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. നിസാര പരിക്കേറ്റ ഇയാളെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അറസ്റ്റ് ചെയ്തു

 

Related Articles

Back to top button