KeralaLatest

കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ വീടും പരിസരവും മാത്രം കണ്ടെയിന്‍മെന്റ് സോണ്‍

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം : വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ആ വീടും നിശ്ചിത ചുറ്റളവിലുള്ള മറ്റ് വീടുകളും ചേര്‍ത്ത് കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കും. നേരത്തെ ഇത്തരം സാഹചര്യത്തില്‍ വീട് ഉള്‍പ്പെടുന്ന വാര്‍ഡ് മൊത്തം കണ്ടെയിന്‍മെന്റ് സോണ്‍ ആക്കിയിരുന്നു.

ഇളവുകള്‍ കൂടുതലായി അനുവദിച്ചതോടെ ഒരു പ്രദേശം പൂര്‍ണമായി അടച്ചിടാന്‍ കഴിയാത്തതിനാലാണ് പുതിയ നടപടി. സമ്പര്‍ക്കത്തിലൂടെ ഒരു നാട്ടുകാരന് രോഗം ബാധിച്ചാല്‍ പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തിലും കോര്‍പ്പറേഷനില്‍ സബ് വാര്‍ഡ് തലത്തിലുമായിരിക്കും കണ്ടെയിന്‍മെന്റ് സോണ്‍. ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസപ്രദേശം തുടങ്ങി പ്രാദേശിക സാഹചര്യമനുസരിച്ച്‌ ദിവസവും രാത്രി 12 മണിക്ക് മുമ്പായി കണ്ടെയിന്‍മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യും. നിശ്ചിത ദിവസത്തേക്കാണ് പ്രഖ്യാപനം. ഇതിനുശേഷം നീട്ടുന്നത് കളക്ടര്‍ തീരുമാനിക്കും. വാര്‍ഡുകളില്‍ 50 ശതമാനത്തിലെറെ കണ്ടെയിന്‍മെന്റ് സോണുകളുള്ള തദ്ദേശസ്ഥാപനം റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റാകും. 50 ശതമാനത്തില്‍ താഴെയാകുമ്പോള്‍ ഇതൊഴിവാക്കും.

കണ്‍ടൈന്‍മെന്റ് സോണ്‍ നിര്‍ണയിക്കാന്‍ 5 നിബന്ധനകള്‍
1. ഒരു വാര്‍ഡില്‍ ഒരു വ്യക്തി പ്രാദേശി സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവായാല്‍.
2. വീടുകളില്‍ ക്വാറന്റൈനിലുള്ള രണ്ട് പേര്‍ പോസിറ്റീവായാല്‍.
3. ഒരു വാര്‍ഡില്‍ 10ലേറെ പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ നിരീക്ഷണത്തിലായാല്‍.
4. ഒരു വാര്‍ഡില്‍ 25ലേറെ പേര്‍ സെക്കന്‍ഡറി കോണ്‍ടാക്ടിലൂടെ നിരീക്ഷണത്തിലായാല്‍.
5. കോവിഡ് വ്യാപനത്തിന് സാദ്ധ്യത ഒരു സബ് വാര്‍ഡിലോ, ചന്ത, ഹാര്‍ബര്‍, ഷോപ്പിംഗ് മാള്‍, സ്ട്രീറ്റ്, താമസപ്രദേശം ഇവയിലോ കണ്ടെത്തിയാല്‍.

Related Articles

Back to top button