KeralaLatestThrissur

ജൈവ മാലിന്യ ഭരണികളുടെ വിതരണം ആരംഭിച്ചു

“Manju”

ശ്രീജ.എസ്

 

തൃശൂര്‍ : ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ നഗരസഭയിലെ എല്ലാ വീടുകളിലേയ്ക്കും നല്‍കുന്ന ജൈവ മാലിന്യ ഭരണികളുടെ വിതരണം ആരംഭിച്ചു. ജൈവ മാലിന്യം സംസ്‌ക്കരിക്കുന്നതിന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇനി മുതല്‍ ഈ ഉപകരണം നിര്‍ബന്ധമായും സ്ഥാപിക്കണം. ഉപകരണം വാങ്ങുമ്പോള്‍ സബ്സിഡി കഴിഞ്ഞ് ഓരോ ഗുണഭോക്താവും ഒരു യൂണിറ്റിന് 155 രൂപ മാത്രം നല്‍കിയാല്‍ മതി. ഇതോടൊപ്പം സംസ്‌ക്കരണ യൂണിറ്ററില്‍ ഇടാനുള്ള ജീവാണു ഇനോക്കുലം 10 കി.ഗ്രാം കൂടി ലഭിക്കും. ആവശ്യമുള്ളവര്‍ നഗരസഭയില്‍ ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി വന്ന് അപേക്ഷയും പണവും നല്‍കണം.

ആദ്യഘട്ടത്തില്‍ 250 യൂണിറ്റുകളാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ വീടുകള്‍ക്കും വിതരണം ചെയ്യും. ഈ സംവിധാനമില്ലാത്ത വീടുകള്‍ക്ക് നഗരസഭ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കും. നഗരസഭയിലെ പരിശീലനം ലഭിച്ച 80 ഹരിത കര്‍മ്മ സേനാംഗങ്ങളാണ് ഇവ ശേഖരിക്കുന്നത്. വീടുകള്‍ പ്രതിമാസം 50 രൂപയും സ്ഥാപനങ്ങള്‍ 100 രൂപയുമാണ് നഗരസഭയ്ക്ക് നല്‍കേണ്ടത്.

കോട്ടപ്പുറം മാര്‍ക്കറ്റിലെ ജൈവ മാലിന്യം ശേഖരിച്ച്‌ സംസ്‌ക്കരിച്ച്‌ വളമായി മാറ്റും. ഇതിനായി രണ്ടര ലക്ഷം രൂപ വിലയുള്ള പുതിയ മെഷിനറി വാങ്ങും. ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് നുറുക്കി റീസൈക്ളിങ് ചെയ്യുന്നതിനുള്ള മെഷീനറി സജ്ജമായിട്ടുണ്ട്. വൈദ്യുതി കൂടി ലഭിച്ചാല്‍ പ്ലാന്റ് പ്രവര്‍ത്തനസജജമാകുമെന്നും നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അറിയിച്ചു.

Related Articles

Back to top button