ErnakulamLatest

മോഹന്‍ലാല്‍ വീണ്ടും ‘അമ്മ’ പ്രസി​ഡന്റ്

“Manju”

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരേയും നിര്‍വാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുക്കാന്‍ 19ന് വോട്ടെടുപ്പ് നടത്തും. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ആശാ ശരത്, മണിയന്‍പിള്ള രാജു, ശ്വേതാമേനോന്‍ എന്നിവരാണ് മത്സരിക്കുന്നത്.
11 അംഗ നിര്‍വാഹക സമി​തിയിലേക്ക് 14പേര്‍ മത്സരിക്കുന്നുണ്ട്. ബാബുരാജ്, ഹണി റോസ്, ലാല്‍, ലെന, മഞ്ജുപിള്ള, നാസര്‍ ലത്തീഫ്, നിവിന്‍ പോളി, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്‌മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നിവരാണ് സ്ഥാനാര്‍ത്ഥി​കള്‍.
ഹോട്ടല്‍ ക്രൗണ്‍ പ്ളാസയില്‍ 19ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് വോട്ടെടുപ്പ്. മൂന്നരയോടെ ഫലം പ്രഖ്യാപിക്കും. അഡ്വ. മനോജ് ചന്ദ്രനാണ് റിട്ടേണിംഗ് ഓഫീസര്‍. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍.

Related Articles

Back to top button