LatestMalappuram

‘ഫയർഡാൻസ്’ പാളി;  യുവാവിന്റെ വായയിലും മുഖത്തും പൊള്ളലേറ്റു

“Manju”

മലപ്പുറം : നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു. വായയിൽ മണ്ണണ്ണ ഒഴിച്ച് തീയിലേക്ക് തുപ്പുമ്പോഴാണ് അപകടം. തമ്പോളം ഡാൻസ് ടീമിലെ സജിക്ക് (29) ആണ് പരിക്കേറ്റത്. യുവാവിന്റെ മുഖത്തും ദേഹത്തും സാരമായ പൊള്ളലേറ്റിട്ടുണ്ട്.

നിലമ്പൂർ നഗരസഭയും വ്യാപാരികളും ചേർന്ന് സംഘടിപ്പിച്ച പാട്ടുത്സവ വേദിയിൽ വച്ചായിരുന്നു അപകടമുണ്ടായത്. സജിയുടെ വായിലും താടിയിലും മുഖത്തും തീപടർന്നതോടെ ചുറ്റുമുള്ളവർ ഓടിക്കൂടുകയായിരുന്നു. യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചു.

Related Articles

Back to top button