LatestThiruvananthapuram

അണ്ടൂർക്കോണം പഞ്ചായത്തിലെ ചേമ്പാല ഭാഗത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി 40.6 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു – മന്ത്രി ജി ആർ അനിൽ

“Manju”

ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ്.

തിരുവനന്തപുരം : അണ്ടൂർക്കോണം പഞ്ചായത്തിലെ അണ്ടൂർക്കോണം വാർഡിൽ ചേമ്പാല ഭാഗം എന്ന പ്രദേശത്ത് മഴക്കാലമാകുമ്പോൾ ജനങ്ങൾക്ക് താമസിക്കാൻ കഴിയാത്ത വിധം ദുരിതപൂർണ്ണമായ അവസ്ഥയിലായിരുന്നു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി അണ്ടൂർക്കോണം – കീഴാവൂർ – തിരുവല്ലൂർ – കാരമുട് റോഡിന്റെ വശങ്ങളിൽ സൈഡ് വാൾ നിർമ്മിക്കുവാനും ഡ്രൈനേജുകൾ നവീകരിച്ച് സ്ലാബുകൾ ഇടുന്നതിനും റോഡ് സൈഡ് ബീമുകൾ ഉപയോഗിച്ച് ബലപ്പെടുത്തുന്നതിനുമായുള്ള പദ്ധതിക്ക് 40.6 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സ്ഥലം എംഎൽഎയും സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ജി ആർ അനിൽ അറിയിച്ചു. നിരന്തരം ഉണ്ടാകുന വെള്ളക്കെട്ടിൽ നിന്നും ശാശ്വത പരിഹാരം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് ഈ പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കും.

Related Articles

Back to top button