KannurKeralaLatest

ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കണം

“Manju”

ഹർഷദ്ലാൽ തലശ്ശേരി

ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കണമെന്ന് എം.എസ്.എഫ്.മാഹി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാഹി സി.ഇ.ഒ. യുമായി നടത്തിയ ചർച്ചയിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കൽ, മാഹി മേഖലയിലെ ടീച്ചർമാരുടെ കുറവ് പരിഹരിക്കൽ, ഒന്നാം ക്ലാസ് മുതൽ കേരള സിലബസ് ആക്കുക, ഓൺലൈൻ ക്ലാസ്സിൽ വിദ്യാർഥികളുടെ ഹാജറുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളും സി.ഇ.ഒ യുമായി ചർച്ച ചെയ്തു.എല്ലാം നല്ല രീതിയിൽ പരിഗണിക്കുമെന്നും ടീച്ചർമരുടെ കുറവ് എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിംലീഗ് മാഹി ജില്ലാ ജ.സെക്രട്ടറി.മുഹമ്മദലി സാഹിബ്,യൂത്ത്ലീഗ് സെക്രട്ടറി സമീൽ കാസിം. എം.എസ്.എഫ് സെക്രട്ടറി ഹാറൂൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു

 

Related Articles

Back to top button