KeralaLatestThiruvananthapuram

ബോധവൽക്കരണ ക്ലാസും ജനപ്രതിനിധികളെ ആദരിക്കലും

“Manju”

നെടുമങ്ങാട്. തോട്ടുമുക്ക് അരക്കുപറമ്പ് പൊതുജന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസും ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങും നടത്തുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടപ്പാക്കിവരുന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി ‘വിമുക്തി’ എന്ന പേരിൽ നടക്കുന്ന പരിപാടി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ ഉദ്ഘാടനം ചെയ്യും. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജയുടെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടിയിൽ എക്സൈസ് റേഞ്ച് ഓഫീസർ വി അനിൽകുമാർ ക്ലാസെടുക്കുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കുന്ന പരിപാടിയിൽ എല്ലാ നാട്ടുകാരുടേയും പിന്തുണ പ്രതീക്ഷിക്കുന്നതായി പൊതുജന ഗ്രന്ഥശാല പ്രസിഡന്റ് പി രാജീവ് സെക്രട്ടറി എം എസ് മോഹൻകുമാർ എന്നിവർ അറിയിച്ചു.

Related Articles

Back to top button