KeralaLatest

ചാവക്കാട് കണ്ടെയ്മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

ചാവക്കാട്∙ കണ്ടെയ്മെന്‍റ് സോൺ ചാവക്കാട് നഗരം അടച്ചു. നഗരസഭയിലെ ഒന്നു മുതൽ നാലു വരെയുള്ള വാർഡുകളും 16 മുതൽ 32 വരെയുള്ള വാർ‍‍‍ഡുകളും കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചതോടെ നഗരത്തിലേക്കുള്ള ഗതാഗതം പൊലീസ് അടച്ചു. ഇതോടെ ടൗണിലെ മിക്ക കടകളും അടഞ്ഞുകിടന്നു. മണത്തല മുല്ലത്തറ, വടക്കെബൈപ്പാസ്, തെക്കെബൈപ്പാസ്, ടൗൺ, പോസ്റ്റ് ഓഫിസ് ജംങ്ഷൻ, ഓവുങ്ങൽ, ആശുപത്രിറോഡ്, മുതുവട്ടൂർ തുടങ്ങി ടൗണിലേക്ക് വരുന്ന എല്ലാ റോഡുകളും പൊലീസ് അടച്ചു.

കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നു വാടാനപ്പള്ളി, തൃപ്രയാർ, കൊടുങ്ങല്ലൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പഞ്ചാരമുക്ക്, ചാവക്കാട് ബസ് സ്റ്റാൻഡ് ജംങ്ഷൻ വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം. പൊന്നാനി, േകാഴിക്കോട് ഭാഗത്തു നിന്നു കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുല്ലത്തറയിൽ നിന്നു ബ്ലാങ്ങാട് ബീച്ച് അഞ്ചങ്ങാടി വഴി മൂന്നാംകല്ലിലെത്തണം. പൊന്നാനിയിൽ നിന്നു വരുന്ന സ്വകാര്യ ബസുകൾ മണത്തലയിൽ സർവീസ് അവസാനിപ്പിക്കണം. കൊടുങ്ങല്ലൂർ, വാടാനപ്പള്ളി എന്നിവിടങ്ങളിൽ നിന്നു പൊന്നാനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചാവക്കാട് സെന്‍റർ മുല്ലത്തറ വഴി പോകണം.

കൊടുങ്ങല്ലൂർ ഭാഗത്തു നിന്നു ഗുരുവായൂർ കുന്നംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തെക്കെബൈപ്പാസിലൂടെ പഞ്ചാരമുക്ക് വഴി പോകണം. അവശ്യസർവ്വീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. പലചരക്ക്, പച്ചക്കറി, പെട്രോൾ പമ്പ് തുടങ്ങി അവശ്യസർവീസുകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. മാംസം, മത്സ്യം, ബേക്കറി എന്നിവ വിൽക്കുന്ന സ്ഥാനപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ 11 വരെ മാത്രമാണ് പ്രവർത്തനാനുമതി. കടകളിൽ മൂന്ന് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നും പൊലീസ് അറിയിച്ചു.

 

Related Articles

Back to top button