KeralaKozhikodeLatest

കൊയിലാണ്ടിയില്‍ വാർഡ് കൗൺസിലർക്കും മകൾക്കും കോവിഡ് പോസിറ്റീവ്

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ പ്രൈമറി സമ്പര്‍ക്ക പട്ടികയിലുള്ള ആളുകള്‍ക്ക് ഇന്ന് താലൂക്കാശുപത്രിയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുകയായിരുന്നു. തുടര്‍ന്നാണ് കൌണ്‍സിലര്‍ക്കും മൂത്ത മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

ഇവര്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടെന്നാണ് ആരോഗ്യ വിഭാഗത്തിന്റെയും വാര്‍ഡ് ആര്‍ആര്‍ടിയുടെയും വിലയിരുത്തല്‍. ചില ചടങ്ങുകളില്‍ പങ്കെടുത്തതായും ഇവരുടെ വീടുകളില്‍ പലരും സന്ദര്‍ശനം നടത്തിയതായും അറിയുന്നു. ഇവിടെ പ്രത്യേക ക്ലസ്റ്റര്‍ രൂപീകരിച്ച് പ്രതിരേധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് വാര്‍ഡ് ആര്‍ആര്‍ടി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമവും ആരംഭിച്ചു.

 

Related Articles

Back to top button