IndiaKeralaLatest

രാജ്യത്ത് ഇന്ധന വിലയില്‍ തുടര്‍ച്ചയായി ആറാം ദിവസവും വര്‍ദ്ധനവ്

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ ആറാം ദിവസവും വര്‍ദ്ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതാണ് ഇന്ധന വില കൂടാന്‍ പ്രധാന കാരണം. ആറു ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 26 പൈസയും പെട്രോളിന് 3 രൂപ 32 പൈസയുമാണ് വര്‍ദ്ധിച്ചത്.

എണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ദ്ധനവിനിടയാക്കിയത്. കഴിഞ്ഞ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.

Related Articles

Back to top button