KeralaLatest

ഇളവുകളോടെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് അനുവദിച്ച ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരുന്ന ഇന്നലെ. ആവശ്യ സര്‍വീസുകളും നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയിട്ടുള്ള മേഖലയിലുമുള്ളവരെയും മാത്രമേ പുറത്തിറങ്ങാന്‍ അനുവദിച്ചുള്ളു. വീടുകളില്‍ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചു പോകാനും പരീക്ഷയ്ക്കും പോകാനും തടസമുണ്ടായില്ല. അതേസമയം അനാവശ്യയാത്ര നടത്തിയവര്‍ക്കെതിരെ പൊലീസ് എപ്പിഡെമിക്ക് ഒാര്‍ഡിനന്‍സ് പ്രകാരം കേസെടുത്തു. മെഡിക്കല്‍ ഡെന്റല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിലേക്കു പോകാനും സര്‍ക്കാര്‍‌ അനുമതിയുണ്ടായിരുന്നു. കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. പാല്‍, പത്രവിതരണം എന്നിവ തടസപ്പെട്ടില്ല. വഴുതക്കാട്, പൂജപ്പുര, തിരുവല്ലം, അട്ടക്കുളങ്ങര, മണ്ണന്തല, പി.എം.ജി, പാളയം, പേട്ട, സ്റ്റാച്യു, ജഗതി കേശവദാസപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന കര്‍ശനമാക്കിയിരന്നു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്കവയും അടഞ്ഞുകിടന്നു. മെഡിക്കല്‍ സ്റ്റോറുകളും ഭൂരിഭാഗം ഹോട്ടലുകളും തുറന്നില്ല. ചില ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണം നടന്നു.

Related Articles

Back to top button