IndiaLatest

ഹ്യൂമന്‍ കംപ്യൂട്ടർ എന്നറിയപ്പെട്ട ശകുന്തളദേവിയായി വിദ്യ ബാലൻ എത്തുന്നു

“Manju”

ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം പറയുന്ന ‘ശകുന്തള ദേവി’യുടെ ട്രെയിലർ എത്തി. ഹ്യൂമന്‍ കംപ്യൂട്ടർ എന്ന വിളിപ്പേരിൽ അറിയിപ്പെട്ടിരുന്ന ശകുന്തളുടെ കഥ സിനിമയാകുമ്പോൾ, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിദ്യ ബാലനാണ്. പുതിയ ഹെയർ സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെടുന്നത്.

അഞ്ചാം വയസ്സിൽ 18 വയസ്സുള്ളവർക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം, നിർധാരണം ചെയ്താണ് ശകുന്തളാ ദേവി പ്രശസ്തയാവുന്നത്. പിന്നീട് അമാനുഷികമായ കണക്കുകൂട്ടൽ വേഗത്തിന്റെ പേരിൽ പ്രശസ്തയായി മാറി.ഈ വേഷം ചെയ്യാൻ സാധിച്ചതിലെ സന്തോഷം വിദ്യ പങ്കുവച്ചു. ശകുന്തളാ ദേവിയായി വേഷമിടാൻ സന്തോഷമുണ്ടെന്നും തന്റേതായ നിലയിൽ വിജയത്തിന്റെ കൊടുമുടി കയറാൻ സാധിച്ച വ്യക്തിത്വമാണ് അവരുടേതെന്നും വിദ്യ പറഞ്ഞു.

അനു മേനോൻ ആണ് സംവിധാനം. വിക്രം മൽഹോത്ര നയിക്കുന്ന നിർമാണ കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ജൂലൈ 31ന് ആമസോൺ പ്രൈം വഴി ചിത്രം റിലീസിനെത്തും.

Related Articles

Back to top button