InternationalLatest

പാകിസ്ഥാനിൽ ചാവേർ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു

“Manju”

ക്വറ്റ: പാകിസ്ഥാനിലെ ക്വറ്റയിൽ നടന്ന ചാവേർ സ്ഫോടനത്തിൽ അതിർത്തി സേനയിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം 20 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീക്-ഇ-താലിബാൻ (ടിടിപി) ഏറ്റെടുത്തിട്ടുണ്ട്. ക്വറ്റയിലെ മുസ്താങ് റോഡിൽ ഞായറാഴ്ച രാവിലെ 7.30 നാണ് സ്ഫോടനം ഉണ്ടായത്.
സോഹാന ഖാൻ എഫ്സി ചെക്ക് പോസ്റ്റ് ആക്രമണത്തിന് ലക്ഷ്യമിട്ടതായി ബലൂചിസ്ഥാൻ ഭീകരവിരുദ്ധ വകുപ്പ് സ്ഥിരീകരിച്ചു. മരിച്ച മൂന്ന് പേർ അർദ്ധസൈനിക ഗാർഡുകളാണ്. തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ക്വറ്റയിലെ മിയാൻ ഗുണ്ടി പരിസരത്താണ് ആക്രമണം നടന്നത്.
ഈ പ്രദേശം അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ എഫ്സി ചെക്ക്പോസ്റ്റിന് സമീപമാണ്, ഹസാര ഷിയ വ്യാപാരികൾ സാധാരണയായി ഇവിടെ പച്ചക്കറി വ്യാപാരം ചെയ്യുന്നുണ്ട്‌.
വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു & പരിക്കേറ്റവരുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കുന്നു. ”പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വീറ്റിൽ പറഞ്ഞു.

Related Articles

Back to top button