Thiruvananthapuram

വർക്കലയിൽ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിച്ചു

“Manju”

വർക്കല:വർക്കല സബ് RTO യുടെ കീഴിൽ ലേണിങ് ലൈസൻസ് എടുത്ത ആൾക്കാരുടെ ആദ്യ ബാച്ച് ഡ്രൈവിംഗ് ടെസ്റ്റ് വെള്ളിയാഴ്ച മുതൽ ആരംഭിച്ചു… വർക്കല സബ് RTO നിലവിൽ വന്ന ശേഷമുള്ള ആദ്യത്തെ ഡ്രൈവിംഗ് ടെസ്റ്റ് ആണ് ഇന്ന് ആരംഭിച്ചത്.
ഡ്രൈവിംഗ് ടെസ്റ്റ് ഉദ്ഘാടനം ജോയിൻ ന്റ് RTO ദിലു എ.കെ. ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വെഹിക്കിൾ ഇൻസ്പെക്ടർ ആർ ശരത്ചന്ദ്രൻ. അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരായ ലൈജു, ദീപു. ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ സെക്രട്ടറി ഫിറോസ് അപ്പുക്കുട്ടൻ . എന്നിവർ സന്നിഹിതരായിരുന്നു. വർക്കല രഘുനാഥപുരത്ത് ഉള്ള ഗ്രൗണ്ടിൽ വച്ചാണ് ടെസ്റ്റ് ആരംഭിച്ചത്….


വർക്കല സബ് RTO ആരംഭിച്ചതിനുശേഷം . 2500 നു മുകളിൽ ഓളം ലേണിംഗ് ലൈസൻസ് ആണ് ഇപ്പോൾ എടുത്തിരിക്കുന്നത്. അതിൻറെ ആദ്യ ബാച്ചിലെ 30 ഓളം പേരുടെ യാണ് ഇന്ന് ടെസ്റ്റ് നടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടുപ്രാവശ്യം ആയിരിക്കും ടെസ്റ്റ് ഉണ്ടാവുക ചൊവ്വയും വെള്ളിയും ആണ് ടെസ്റ്റ് ദിവസം…. സാധാരണ ഒരു ബാച്ച് 60 പേർക്കാണ് ടെസ്റ്റ് ചെയ്യുന്നത് കോവിടു മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് അതുകൊണ്ട് ഇപ്പോൾ 30 പേർക്കാണ് ടെസ്റ്റ് നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ മാറുന്നതിനനുസരിച്ച് ടെസ്റ്റ് 60 പേർക്കായി മാറ്റും. മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുക….

Related Articles

Back to top button