KeralaLatestThiruvananthapuram

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി രണ്ടു വയസ്സുകാരി

“Manju”

തിരുവനന്തപുരം: രണ്ടാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഒരു കൊച്ചുമിടുക്കി. രാജ്യങ്ങളുടെ പേരും, ഇന്ത്യയിലെ രാഷ്ട്രപതിമാരുടെ പേരുകളും കേരളത്തിലെ നദി കളുടെ പേരുകളുമൊക്കെ ഈ മിടുക്കിയ്ക്ക് മനഃപാഠമാണ്. തിരുവനന്തപുരം സ്വദേശികളായ ശ്യാം-ആതിര ദമ്പതികളുടെ മകളായ ജാന്‍വിയെ തേടി ഇന്ത്യ ബുക് ഓഫ് റെക്കോഡ്‌സ് എത്തുകയായിരുന്നു.
ജാന്‍വിക്ക് മൂന്ന് വയസ്സായാതെ ഉള്ളൂ. സ്‌കൂളില്‍ പോകാന്‍ ആരംഭിച്ചിട്ടില്ല എന്നാല്‍ മൂന്ന് വയസ്സിലേക്കെത്തുന്നതിന് മുമ്പ് തന്നെ, കുഞ്ഞിക്കൈയിലേക്ക് ഒരു റെക്കോര്‍ഡ് വാങ്ങിയ കൊച്ചുമിടുക്കിയാണ് ജാന്‍വി. തിരുവനന്തപുരം സ്വദേശികളായ ശ്യാമിന്റെയും ആതിരയുടെയും മകളാണ് ഈ കുഞ്ഞുതാരം.

ഇന്ത്യയിലെ 14 പ്രധാനമന്ത്രിമാരുടെ പേരുകള്‍, ദേശീയ ചിഹ്നങ്ങള്‍, കേരളത്തിലെ 44 നദികള്‍ 100ഓളം രാജ്യങ്ങള്‍ ഒക്കെ ഈ കൊച്ചുപ്രായത്തില്‍ തന്നെ ജാന്‍വിക്ക് സുപരിചിതം. അതുമാത്രമല്ല ഇംഗ്ലീഷിലും ഹിന്ദിയിലും 100ന് മുകളില്‍ എണ്ണനും ജാന്‍വിക്ക് അറിയാം രണ്ട് വയസ്സുള്ളപ്പോള്‍ അമ്മ ആതിര ആഴ്ചകളും മാസങ്ങളും പഠിപ്പിച്ചപ്പോള്‍ എളുപ്പത്തില്‍ ജാന്‍വി ഹൃദയസ്തമാക്കിയതോടെയാണ്
ജന്‍വിയുടെ ഓര്‍മ്മശക്തി മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. റെഡക്കോര്‍ഡിനായി അപേക്ഷ സമര്‍പ്പിച്ച ശേഷം ആഗസ്റ്റിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ലഭിച്ചു എന്ന് അറിയിപ്പ് കിട്ടിയത് . ഇത്ര ചെറുപ്രായത്തില്‍ തന്നെ ഈ കൊച്ചുമിടുക്കിയുടെ നേട്ടത്തില്‍ തികഞ്ഞ സന്തോഷത്തിലാണ് കുടുംബം.

Related Articles

Back to top button