KeralaLatest

കോവിഡ് ബാധിച്ചു കേരളത്തിനു പുറത്ത് 8 മലയാളികൾ കൂടി മരിച്ചു

“Manju”

കോവിഡ് ബാധിച്ച് ഗൾഫിൽ 6 മലയാളികളും മുംബൈയിൽ 2 മലയാളികളും കൂടി മരിച്ചു. ആലപ്പുഴ വള്ളികുന്നം പുത്തൻചന്ത പറപ്പാടി വടക്കതിൽ മോഹനന്‍റെ മകൻ മനോജ് (40) സൗദിയിലെ റിയാദിൽ മരിച്ചു. ഭാര്യ: വിദ്യ. മാതാവ്: രാജമ്മ.

തൃശൂർ കേച്ചേരി വലിയകത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ (ആർട്ടിസ്റ്റ് ജബ്ബാർ–68) ഖത്തറിൽ മരിച്ചു. ഭാര്യ: സാജിദ. മക്കൾ: റീജ, ഷീജ, അജ്നാസ്, അജ്മൽ, ഹനാൻ .

കൊയിലാണ്ടി സഫാ മൻസിൽ ഇല്ലത്ത് ഹാഷിമിന്‍റെ ഭാര്യ രഹ്ന ഹാഷിം (53) ദോഹയിൽ മരിച്ചു. മക്കൾ: റിൻഷ, റൻഷി.
ചവറ മേനാമ്പള്ളി മോട്ടച്ചൽ തെക്കതിൽ (സുതിലയം) സുദർശനൻ (57) സൗദി അറേബ്യയിലെ ദമാമിൽ മരിച്ചു. ഭാര്യ: ഗീത. മക്കൾ: സുധീഷ്, സുധീപ്. മരുമക്കൾ: ആതിര, അബിത.

കൊല്ലം വളയിടം നിലമേൽ സ്വദേശി ജാസ്മിൻ മൻസിൽ റഷീദ് തമ്പി (55)റിയാദിൽ മരിച്ചു. ഭാര്യ: ലൈല ബീവി. മക്കൾ: ജാസ്മിൻ, ജസ്‌ന.

കുളത്തൂപ്പുഴ ആശാരികോണം ചരുവിള പുത്തൻ വീട്ടിൽ സന്തോഷ് (43) സൗദി അറേബ്യയിൽ മരിച്ചു. ഭാര്യ: രജനി. മക്കൾ: ശിവാനി, ഹരി.

അന്ധേരി മരോൾ ലോക്ഭാരതി കോപ്ലക്സിനു സമീപം മാധവ് ചാൾ നിവാസി ആന്റണി ലൂയിസ് (58), ചെമ്പൂർ സാഗർ സായ്കൃപ ബിൽഡിങ്ങിൽ താമസിച്ചിരുന്ന പാലക്കാട് വെസ്റ്റ് പെരുവെമ്പ് സ്വദേശി പി.വി. ശങ്കർ (60) എന്നിവരാണു മുംബൈയിൽ മരിച്ചത്.

Related Articles

Back to top button