IndiaLatest

ഡിജിസിഎ സംഘം കരിപ്പൂരിലെത്തി

“Manju”

ശ്രീജ.എസ്

കോഴിക്കോട് : കരിപ്പൂര്‍ വിമാനാപകടത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു. 123 പേര്‍ക്കാണ് വിമാനാപകടത്തില്‍ പരിക്കേറ്റത്. അപകട കാരണം കണ്ടെത്താനായി ഡിജിസിഎ നിയോഗിച്ച സംഘം സംഭവ സ്ഥലത്ത് എത്തി .

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാവിലെ തന്നെ കരിപ്പൂരിലെത്തി . പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം കരിപ്പൂരിലെത്തിയത് . അപകടം വളരെ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തസ്ഥലം സന്ദര്‍ശിച്ച്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി .
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കരിപ്പൂരിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട് . പരിക്കേറ്റവരുടെ ചികിത്സയുടെ ഏകോപനത്തിന് ആശുപത്രികളില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ചുമതല ഏല്‍പ്പിച്ചിട്ടുണ്ട് . അടിയന്തര നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി . പരിക്കേറ്റവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

Related Articles

Back to top button