KeralaLatest

കരിമണല്‍ നീക്കം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം

“Manju”

ശ്രീജ.എസ്

 

കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളിയില്‍ നിന്നുള്ള കരിമണല്‍ നീക്കം നിര്‍ത്തിവെക്കാന്‍ കെഎംഎംഎല്ലിന് ഹൈക്കോടതിയുടെ നിര്‍ദേശം. പുറക്കാട് പഞ്ചായത്ത്‌ നല്‍കിയ സ്റ്റോപ്പ്‌ മെമ്മോ കെഎംഎംഎല്‍ അനുസരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്റ്റോപ്പ് മെമ്മോ ലംഘിച്ച്‌ കെഎംഎംഎല്‍ കരിമണല്‍ കടത്തുന്നതിന് എതിരെ സമര സമിതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് കോടതി പറഞ്ഞിട്ടില്ല. അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. തോട്ടപ്പള്ളി സ്വദേശി എം എച്ച്‌ വിജയന്‍ ആണ് ഹര്‍ജിക്കാരന്‍. ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണെന്ന് കോണ്‍​ഗ്രസ് പ്രതികരിച്ചു. പൊഴി മുറിച്ചുള്ള മണല്‍ നീക്കത്തിന് പുറക്കാട് പഞ്ചായത്ത് എതിരല്ല. എന്നാല്‍, കരിമണല്‍ കൊണ്ടുപോകുന്നതിന് എതിരെയാണ് കോണ്‍​ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

Related Articles

Back to top button