KeralaKozhikodeLatest

ഫിഷിംഗ് ഹാര്‍ബര്‍ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിച്ചു

“Manju”

ശ്രീജ.എസ്

കോഴിക്കോട്: കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു . ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയായിരുന്നു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ഹാര്‍ബറിന്റെ നിര്‍മ്മാണത്തിനായി 63.99 കോടി രൂപയാണ് വിനിയോഗിച്ചത്. ഹാര്‍ബറില്‍ പുലിമുട്ടുകള്‍, വാര്‍ഫുകള്‍, ലേലപ്പുരകള്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍, അഴുക്കുചാലുകള്‍, ജലലഭ്യത, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍, കടമുറികള്‍, തുടങ്ങിയവ എല്ലാം പൂര്‍ത്തീകരിച്ചു. ഡീസല്‍ ബങ്കിന്റെ പ്രവൃത്തി 50 % പൂര്‍ത്തിയായി.

Related Articles

Back to top button