Latest

ചരിത്രം നേട്ടവുമായി ജെനി ജെറോം

“Manju”

തിരുവനന്തപുരം: ശനിയാഴ്ച രാത്രി 10.25 നു ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയര്‍ അറേബ്യ വിമാനം അറബിക്കടലിനു മീതെ പറക്കുമ്പോള്‍ ഒരു പുതുചരിത്രം പിറക്കും. കേരളത്തിലെ തീരദേശമേഖലയ്ക്കു എന്നെന്നും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു ചരിത്രം നേട്ടം. തിരുവനന്തപുരം കൊച്ചുതുറ എന്ന തീരദേശ ഗ്രാമത്തില്‍നിന്നുള്ള ജെനി ജെറോം എന്ന യുവതിയാണ് സഹപൈലറ്റായി കോക്പിറ്റിനുള്ളില്‍ ഉണ്ടാകും. കേരളത്തിലെ ആദ്യ വനിതാ കൊമേഴ്സ്യല്‍ പൈലറ്റായി ഈ കൊച്ചുതുറക്കാരി മാറും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യല്‍ പൈലറ്റ് എന്ന നേട്ടവും ജെനിയെ തേടിയെത്തും.തെക്കന്‍ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തില്‍ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനമായി മാറുന്നത്.

Related Articles

Back to top button