KeralaLatest

അഞ്ച് വര്‍ഷവും ശശീന്ദ്രന്‍ തന്നെ മന്ത്രിസ്ഥാനത്ത് തുടരും

“Manju”

തിരുവനന്തപുരം: മന്ത്രിസ്ഥാനം പങ്കിടേണ്ടതില്ലെന്ന് എന്‍.സി.പി. നേതൃയോഗത്തിന്റെ തീരുമാനം. എ.കെ. ശശീന്ദ്രന്‍ തന്നെ അഞ്ചു വര്‍ഷവും മന്ത്രിസ്ഥാനത്ത് തുടരും. പാര്‍ട്ടിക്ക് ലഭിച്ച ഏക മന്ത്രിസ്ഥാനം പരിചയ സമ്പന്നനായ എ.കെ. ശശീന്ദ്രന്‍ തന്നെ കൈകാര്യം ചെയ്യട്ടെ എന്നാണ് എന്‍.സി.പി. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായത്. തോമസ് കെ. തോമസ് നിയമസഭാകക്ഷി നേതാവാകുമെന്ന് സംസ്ഥാന സമിതി യോഗത്തിനുശേഷം പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

Related Articles

Back to top button