KeralaLatest

സംസ്ഥാനത്ത് പകർച്ചവ്യാധികളും പെരുകുന്നു.അരലക്ഷത്തോളം പേർ ചികിത്സയിൽ

“Manju”

പ്രജീഷ് വള്ള്യായി

 

സംസ്ഥാനത്ത് കൊറോണ വ്യാപനത്തിനൊപ്പം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളും പെരുകുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡെങ്കിപ്പനി ബാധിച്ച്‌ രണ്ടാഴ്ചക്കിടെ ആറുപേരാണ് മരിച്ചത്. സംസ്ഥാനത്താകെ അരലക്ഷത്തോളം പേര്‍ പകര്‍ച്ച വ്യാധിക്ക് ചികിത്സയിലാണ്.

കാലവര്‍ഷത്തിന്‍റെ തുടക്കം മുതല്‍ തന്നെ കേരളത്തില്‍ ഡെങ്കിയും പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതാണ്. ജൂണ്‍ മാസം ഇതുവരെ സംസ്ഥാനത്ത് 288 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി സംശയിച്ച്‌ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 2179. കണ്ണൂരും കാസര്‍കോടും മാത്രം മരണം 6 ആയി. ഇരു ജില്ലകളുടെയും മലയോരമേഖലയിലാണ് പകര്‍ച്ച വ്യാധി പെരുകുന്നത്.

 

Related Articles

Back to top button