InternationalLatest

രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ന്യൂസിലാന്‍ഡ്‌

“Manju”

ന്യൂസിലാന്‍ഡ്‌ : രാജ്യത്ത് ഡെല്‍റ്റ വേരിയന്റില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യ വ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ന്യൂസിലാന്‍ഡ്‌ . ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ്‌ പ്രധാനമന്ത്രി ജസിന്ദ ആര്‍ഡെര്‍ന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്‌.

ഇത് പകര്‍ച്ചവ്യാധിയായ ഡെല്‍റ്റ വേരിയന്റാണെന്ന് കരുതുന്നുണ്ടെങ്കിലും ജീനോം സീക്വന്‍സിംഗ് ഇപ്പോഴും നടക്കുന്നുണ്ടെന്ന് ആര്‍ഡെര്‍ന്‍ പറഞ്ഞു . ചൊവ്വാഴ്ച (പ്രാദേശിക സമയം) രാത്രി 11:59 മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ന്യൂസിലാന്റ് കര്‍ശനമായ ലോക്ക്ഡൗണ്‍ തലത്തിലായിരിക്കുമെന്ന് ആര്‍ഡെര്‍ന്‍ പറഞ്ഞു, ലെവല്‍ നാല് ലോക്ക്ഡൗണിന് കീഴില്‍ എല്ലാവരും വീട്ടില്‍ തന്നെ തുടരണമെന്നും ആര്‍ഡെര്‍ന്‍ പറഞ്ഞു.

Related Articles

Back to top button