KeralaLatest

ആതുരശുശ്രൂഷ രംഗത്ത് പുതിയ ചരിത്രം രചിക്കാന്‍ കാടാമ്പുഴ ഭഗവതി ദേവസ്വം

“Manju”

കോട്ടക്കല്‍: ആതുര സേവന രംഗത്ത് വേറിട്ട അദ്ധ്യായം രചിക്കാനൊരുങ്ങുകയാണ് കാടാമ്പുഴ ഭഗവതി ദേവസ്വം. ആധുനിക സൗകര്യങ്ങളോടുകൂടിയ ധര്‍മ്മാശുപത്രിയും വൃക്കരോഗികള്‍ക്കായി സൗജന്യ ഡയാലിസിസ് കേന്ദ്രവുമാണ് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്.
ഇതിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയാണ് ഡയാലിസിസ് കേന്ദ്രവും ആധുനിക ഡിസ്പന്‍സറിയും നിര്‍മ്മിക്കുന്നത്. ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് ഡയാലിസിസ് കേന്ദ്രം ആരംഭിക്കാന്‍ പ്രധാനകാരണം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാടാമ്ബുഴ ക്ഷേത്ര ദേവസ്വത്തിന് കീഴില്‍ പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ശീതികരിച്ച കെട്ടിടത്തിന് കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ നിലവാരത്തിലുള്ള ആധുനിക ആശുപത്രിയാണ് നിര്‍മ്മിക്കുന്നത്.

കൂടാതെ 25 ഡയാലിസിസ് യന്ത്രം ഉള്‍ക്കൊള്ളുന്ന യൂണിറ്റ്, മിനി ഐ.സി.യു, ചാരിറ്റബിള്‍ ഡിസ്പന്‍സറി, ലബോറട്ടറി, സ്‌കാനിംഗ് സെന്റര്‍ എന്നിവയുമുണ്ടായിരിക്കും. മറ്റ് സമീപ പ്രദേശങ്ങളിലെ ആശുപത്രികളുമായി സഹകരിച്ച്‌ നൂതന ചികിത്സാ പദ്ധതികളും വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും. പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമായാല്‍ നിലവിലെ ഡിസ്‌പെന്‍സറി ഇതിലേക്ക് മാറ്റും. രണ്ടാം ഘട്ടമായി നെഫ്രോളജി വിഭാഗത്തിന് പ്രാധാന്യം നല്‍കി അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രിയും ഗവേഷണ കേന്ദ്രവുമാക്കി ഇതിനെ ഉയര്‍ത്താനാണ് പദ്ധതി.

Related Articles

Back to top button