IndiaLatest

കോൺഗ്രസിന്‍റെ യുവരാജാവിന് ഇന്ന് 50-ാം ജന്മദിനം

“Manju”

ആർ. ഗുരുദാസ്

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാവും എം. പിയുമായ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേയും മകനായി 1970 ജൂൺ 19-ന് ഡൽഹിയിൽ ജനിച്ചു. മുതുമുത്തശ്ശൻ ജവഹർലാൽ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും മുത്തശ്ശി ഇന്ദിരാഗാന്ധി ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായിരുന്നു.

ലോകത്തിൽ തന്നെ അറിയപ്പെടുന്ന നെഹ്രു-ഗാന്ധി കുടുംബത്തിൽ ജനിച്ച രാഹുൽ ഗാന്ധി സുരക്ഷാകാരണങ്ങളാൽ നിരവധി സ്ക്കൂളുകൾ മാറി പഠിക്കേണ്ടതായി വന്നു. ഡൽഹി സെന്റ് കൊളംബ സ്കൂളിലും ഡെറാഡൂണിലെ ഡൂൺ സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കെ 1983ൽ സിഖ് തീവ്രവാദികളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ കുടുംബം നേരിട്ട സുരക്ഷാ ഭീഷണികളെത്തുടർന്ന് വിട്ടീലിരുന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

1989 ൽ ദില്ലി സെന്‍റ് സ്റ്റീഫൻസ് കോളേജിൽ ബിരുദ പഠനത്തിനായി ചേർന്ന് ഒന്നാം വർഷ പരീക്ഷ പൂർത്തിയാക്കിയ ശേഷം അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലേക്കും തുടർന്ന് 1991 സുരക്ഷാ കാരണങ്ങളാൽ ഫ്ലോറിഡയിലെ റോളിൻസ് കോളേജിലേക്ക് മാറിയ രാഹുൽ ഗാന്ധി അവിടെ റൗൾ വിൻസി എന്ന അപരനാമം സ്വീകരിച്ചുകൊണ്ട്‌ ആർട്ട്സിൽ ബിരുദവും 1995 ൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഡെവലപ്മെന്റ് സ്റ്റഡീസിൽ എം ഫിലും നേടി.

1996 ൽ ലണ്ടനിലെ ഒരു മാനേജ്മെന്‍റ് കൺസൾട്ടിങ് സ്ഥാപനമായ മോണിറ്റർ ഗ്രൂപ്പിലും പിന്നീട് 2002 ൽ മുംബൈ അടിസ്ഥാനമായുള്ള ടെക്നോളജി കരാർ സ്ഥാപനമായ ബാക്കപ്സ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലും ജോലി ചെയ്ത രാഹുൽ 2004-ൽ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. പിതാവിന്‍റെ നിയോജകമണ്ഡലമായ ഉത്തർ പ്രദേശിലെ അമേഠിയിൽ നിന്ന് 2004 ൽ ആദ്യമായി ലോകസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് ലോക്‌സഭാ അംഗമായ ഇദ്ദേഹം 2019 വരെ അമേഠി മണ്ഡലത്തെ പ്രതിനിധീകരിച്ചു.

2007 ൽ ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും 2013 ജനുവരിയിൽ കോൺഗ്രസ്സ് പാർട്ടിയുടെ വൈസ് പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി 2017 ഡിസംബർ മുതൽ രണ്ടു വർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായിരുന്നു.

നിലവിൽ വയനാട് ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദേഹം രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നി സംഘടനകളുടെ ട്രസ്റ്റിയായും ജവഹർ ലാൽ നെഹ്രു മെമ്മോറിയൽ ഫണ്ട്, സഞ്ജയ് ഗാന്ധി ട്രസ്റ്റ്, ഇന്ദിര ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് എന്നിവ സംഘടനകളുമായും ചേർന്ന് പ്രവർത്തിച്ചുവരുന്നു. കൂടാതെ ഉത്തർപ്രദേശിൽ ലാഭരഹിത നേത്ര സംരക്ഷണ സംരംഭവും നടത്തുന്നു.

Related Articles

Back to top button