IdukkiKeralaLatest

ഇടുക്കിയില്‍ ഭൂഗര്‍ഭ പവര്‍ഹൗസ്, 20,000 കോടിയുടെ പദ്ധതി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഇടുക്കി മൂലമറ്റത്തെ നിലവിലുളള 780 മെഗാവാട്ട് പവര്‍ഹൗസിന് പുറമെ, ഇരുപതിനായിരം കോടി രൂപ മുടക്കി ആറ് ജനറേറ്ററുകളുള്ള മറ്റൊരു ഭൂഗര്‍ഭ പവര്‍ഹൗസ് നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസിനെ (വാട്ടര്‍ ആന്റ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്) നിയാേഗിച്ചു. ആഗോള ടെണ്ടറില്‍ നാല് കമ്പനികള്‍ പങ്കെടുത്തിരുന്നു.

രണ്ടുവര്‍ഷത്തിനുള്ളില്‍ സാങ്കേതിക, സാമ്പത്തിക മാര്‍ഗരേഖ വാപ്‌കോസ് തയ്യാറാക്കി നല്‍കും. ഇതിനുശേഷം കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും. മല തുരന്ന് നിര്‍മ്മിക്കുന്ന നിലയത്തിലേക്ക് 700 മീറ്ററോളം ടണലിലൂടെ വെള്ളമെത്തിച്ചാണ് പവര്‍ഹൗസ് പ്രവര്‍ത്തിപ്പിക്കുക. 20,000 കോടിരൂപയാണ് നിര്‍മ്മാണ ചെലവ്

കെ.എസ്.ഇ.ബിയുടെ പ്രതിദിന ശരാശരി ഉപയോഗം 72.74 ദശലക്ഷം യൂണിറ്റാണ്. ശരാശരി ഉല്‍പ്പാദനം 15.17 യൂണിറ്റും. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി മറികടക്കുന്നത്. ഇതിന്റെ പ്രതിദിന ചെലവ് 20.80 കോടിരൂപയാണ്. 6000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പാക്കാനുള്ള വിഭവശേഷിയുണ്ടെങ്കിലും കെ.എസ്.ഇ.ബിയും സ്വകാര്യ കമ്പനികളും ചേര്‍ന്ന് 2124 മെഗാവാട്ടു മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്ന് പ്രീ ഫീസിബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button