KannurKeralaLatest

കോവിഡ് ഭീതിയിലും ഉത്തരവാദിത്വത്തിൽ മുഴുകി വെളിമാനം ഹൈസ്കൂൾ അധ്യാപകർ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

 

വെളിമാനം:അധ്യാപകർ കടമ മറന്ന് വീട്ടിൽ ഇരിക്കുകയല്ല. അവർകുട്ടികളുടെ വീട്ടിൽ എത്തി കുട്ടികൾക്കൊപ്പമിരുന്ന് അവരെ അറിവിൻ്റെ ലോകത്തേയ്ക്ക് നയിക്കുകയാണ്. വെളിമാനം ഹൈസ്ക്കൂൾ അധ്യാപകരാണ്് ഇങ്ങനെ കുട്ടികളെ പഠിപ്പിക്കുന്നത്. സർക്കാർ വിക്ട്ടേഴ്സ് ചാനലിലൂടെ നടത്തുന്ന ഓൺലൈൻ ക്ലാസ്സ് ആഴ്ച്ചകൾ പിന്നിട്ടപ്പോൾ ആണ് കുട്ടികൾ എങ്ങനെ മുന്നോട്ട് പഠനം നയിക്കുന്നു എന്ന് അറിയാൻ വളരെ വ്യത്യസ്തമായ മാർഗ്ഗം വെളിമാനം സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ അധ്യാപകർ തേടിയത് .ആഴ്ച്ചയിൽ രണ്ട് ദിവസം രാവിലെ 9.30 വിദ്യാലയത്തിൽ ഒത്തുചേർന്ന് പദ്ധതികൾ വിശകലനം ചെയ്യുന്നു. തുടർന്ന് ഏഴ് മേഖലകൾ ആക്കി അധ്യാപകർ സ്ക്വാഡ് ആയി വിദ്യാർത്ഥികളുടെ വീടുകളിൽ എത്തുന്നു.നോട്ടുകൾ പരിശോധിക്കുന്നു ‘ചോദ്യങ്ങൾ ചോദിക്കുന്നു ‘കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു. തുടർന്ന് മറ്റ് വിഷയങ്ങളുടെ അധ്യാപകർ അടുത്ത ദിവസം എത്തുന്നു. രക്ഷകർത്താക്കൾ ആവേശത്തോടെയാണ് അധ്യാപകരെ സ്വീകരിക്കുന്നത്. കറണ്ട് ഇല്ലാത്തതും ഫോൺ നെറ്റ്വർക്ക് കിട്ടാത്തതും മേൽ സൗകര്യങ്ങൾ ഇല്ലാത്തതും മായ പ്രശ്നങ്ങൾ ആണ് വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളിയെന്നും അധ്യാപകർ എത്തിയതോടെ കാര്യങ്ങൾ ചോദിച്ച് സംശയം മാറ്റാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് എന്ന അഭിപ്രായമാണ് അധ്യാപകരും രക്ഷകർത്താക്കളും പങ്ക് വെയ്ക്കുന്നത്. ഓൺലൈൻ ക്ലാസ്സിൽ പങ്ക് എടുക്കാതെ നോട്ട് എഴുതാതെ മുങ്ങി നടക്കുന്നവരെ പിടികൂടി ഓൺലൈൻ ക്ലാസ്സിൽ എത്തിക്കാനും സാധിക്കുന്നു. പി.ടി.എ.യുടെ പൂർണ്ണ പിൻതുണയോടെ നടക്കുന്ന പരിപാടിക്ക് സ്കൂൾ മാനേജർ ഡോ: റവ.ഫാ.ജോസഫ് വാരണത്ത് ‘ പ്രധാനാധ്യാപിക. മേഴ്സി മരിയ .സി .സ്റ്റാഫ് സെക്രട്ടറി ബൈജു വർഗ്ഗീസ് എന്നിവർ നേതൃത്വം നൽക്കുന്നു.സാമൂഹിക അകലം പാലിച്ചും. സാനിറ്ററൈസർ,മാസ്ക്ക്, ഗ്ലൗസ് എന്നിവ ഉപയോഗിച്ചും വേണ്ട മുൻകരുതലും എടുത്തു്മാണ് അധ്യാപകർ ഗൃഹ സന്ദ്ർശനം നടത്തുന്നത്.

 

Related Articles

Back to top button