KeralaLatestThiruvananthapuram

ശിവഗിരി ധർമ്മ യാത്രയ്ക്ക് പോത്തൻകോട് സ്വീകരണം

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കാരണം വ്യക്തമാക്കാതെ ശിവഗിരി പദ്ധതി ഉപേക്ഷിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് കെപിസിസി ഒബിസി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ധർമ്മ യാത്രയ്ക്ക് പോത്തൻകോട് ജംഗ്ഷനിൽ സ്വീകരണം നൽകി. കെപിസിസി ഓഫീസ് ചെയർമാൻ അഡ്വക്കേറ്റ് സുരേഷ് അച്യുതന്റെ നേതൃത്വത്തിൽ ആണ് അരുവിപ്പുറം മുതൽ ശിവഗിരി വരെയുള്ള 80 കിലോമീറ്റർ കാൽനടയായി ധർമ യാത്ര നടത്തുന്നത്. സംസ്ഥാന ഭാരവാഹികളായ ബാബു നാസർ, എൻ രാജേന്ദ്രബാബു രാജേഷ് സഹദേവൻ അഡ്വക്കറ്റ് സുജിൻ ലാൽ എന്നിവർ സ്ഥിരം അംഗങ്ങളാണ്. പോത്തൻകോട് ജംഗ്ഷൻ നടന്ന സ്വീകരണ യോഗത്തിൽ കെപിസിസി മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് അനസ് ഡിസിസി പ്രസിഡണ്ട് എം മുനീർ എന്നിവർ സംസാരിച്ചു. ജാഥ ശനിയാഴ്ച ശിവഗിരിയിൽ സമാപിക്കും

Related Articles

Back to top button